Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശ്വാസം, ആശങ്ക; ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്

text_fields
bookmark_border
വ്യാഴാഴ്ച രാത്രി കുവൈത്തിലെ ചില സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചു ആക്രമണങ്ങൾ നടന്നു
ആശ്വാസം, ആശങ്ക; ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്
cancel

കുവൈത്ത് സിറ്റി: യു.എസ്-ഇറാൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതിന്റെ ആശ്വാസത്തിനിടയിൽ കുവൈത്തിൽ ആശങ്ക സൃഷ്ടിച്ചു വീണ്ടും ആക്രമണം. വെടിനിർത്തൽ കരാറിന് പിറകെ വ്യാഴാഴ്ച രാവിലെ കുവൈത്ത് ശാന്തമായിരുന്നു. 24 മണിക്കൂറിനിടെ ആക്രമണങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്തിരുന്നില്ല. എന്നാൽ വ്യാഴാഴ്ച രാത്രി കുവൈത്തിലെ ചില സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചു ആക്രമണങ്ങൾ നടന്നു. ഇതോടെ സംഘർഷം തുടരുമോ എന്ന ആശങ്കയിലായി രാജ്യം. തുടർ ആക്രമണങ്ങൾ ഇല്ലാതിരുന്നതോടെയാണ് ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞത്. വെള്ളിയാഴ്ച പകൽ കുവൈത്ത് ശാന്തമായിരുന്നു.

കുവൈത്ത് നാഷണൽ ഗാർഡിന്റെ (കെ.എൻ.ജി) ഒരു സൈറ്റിന് നേരെയാണ് വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായത്. ആക്രമണം കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ വരുത്തിയതായി കെ.എൻ.ജി വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ.ജദ്ആൻ ഫാദൽ പറഞ്ഞു. സംഭവം നേരിടാൻ കെ.എൻ.ജി ഉടൻ തന്നെ സുരക്ഷാ, ഫീൽഡ് നടപടികൾ സ്വീകരിച്ചു.

സൈന്യം, പൊലീസ്, ജനറൽ ഫയർഫൈറ്റിംഗ് ഫോഴ്‌സ് എന്നിവയുമായി സഹകരിച്ച് കെ.‌എൻ.‌ജി സേന അതീവ ജാഗ്രതയിലാണ്. രാജ്യത്തിന്റെ സുരക്ഷയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിടുന്ന ഏതൊരു ഭീഷണിയെയും നേരിടും.

രാജ്യസുരക്ഷ, പരമാധികാരം, സ്ഥിരത, ദേശീയ ആസ്തികൾ, താൽപ്പര്യങ്ങൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കും. സമൂഹത്തിൽ ആശങ്ക ഉളവാക്കുന്ന കിംവദന്തികളോ വിശ്വസനീയമല്ലാത്ത വാർത്തകളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

പരമാധികാരത്തിന്റെ ലംഘനം

കുവൈത്ത് സിറ്റി: ഇറാനും അനുബന്ധ സായുധ സംഘങ്ങളും നടത്തുന്ന നിരന്തര ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണങ്ങൾ കുവൈത്തിന്റെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും മാനുഷിക നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.

2026 ലെ യു.എൻ പ്രമേയം 2817 അനുസരിച്ച്, കുവൈത്തിനും മേഖലയിലെ രാജ്യങ്ങൾക്കുമെതിരെ ആരംഭിച്ച എല്ലാ ശത്രുതാപരമായ പ്രവൃത്തികളും ഉപാധികളോ നിയന്ത്രണങ്ങളോ ഇല്ലാതെ ഇറാനും അവരുടെ പ്രോക്സികളും ഉടനടി നിർത്തണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 അനുസരിച്ച് സ്വയം പ്രതിരോധിക്കാനുള്ള കുവൈത്തിന്റെ പൂർണ്ണവും അന്തർലീനവുമായ അവകാശം മന്ത്രാലയം ആവർത്തിച്ചു. പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനുള്ള പ്രതിബദ്ധതയും സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait strongly condemned the attacks
Next Story