Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2020 8:08 AM IST Updated On
date_range 7 March 2020 10:03 AM ISTഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസുകൾ കുവൈത്ത് നിർത്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസുകൾ കുവൈത്ത് താൽകാലികമായി നിർത്തിവെച്ചു . ഇന്ത്യ കൂടാതെ ഈജിപ്ത്, ഫിലിപ്പൻസ്, സിറിയ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സർവിസ് ആണ് നിർത്തിവെച്ചത്.
വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് സർവീസ് നിർത്തിവെക്കാൻ ആരോഗ്യ വകുപ്പിന്‍റെ ശിപാർശ പ്രകാരം കുവൈത്ത് ഭരണകൂടം നിർദേശം നൽകിയത്. കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
