ലോക സമാധാനത്തിനായി കുവൈത്ത് നിലകൊള്ളുന്നു-നയതന്ത്രജ്ഞൻ
text_fieldsയു.എൻ പൊതുസഭയിൽ
ഫഹദ് ഹാജി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ലോകത്ത് ദുരന്തങ്ങളും വിദ്വേഷവും അക്രമവും ഒഴിവാക്കാനും സമാധാന സംസ്കാരം വളർത്തിയെടുക്കാനും കുവൈത്ത് എന്നും നിലകൊള്ളുമെന്ന് ഐക്യരാഷ്ട്ര സഭയിൽ കുവൈത്ത് നയതന്ത്രജ്ഞൻ വ്യക്തമാക്കി. സമാധാന സംസ്കാരത്തെക്കുറിച്ചുള്ള യു.എൻ പൊതുസഭ (യു.എൻ.ജി.എ) സെഷനിൽ സംസാരിക്കവെ കുവൈത്ത് ഫസ്റ്റ് സെക്രട്ടറി ഫഹദ് ഹാജിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ആഗോളതലത്തിൽ സമാധാനം വർധിപ്പിക്കുന്നതിന് ലോക സമൂഹത്തിന്റെ തീവ്രമായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും വിദ്വേഷവും വംശീയതയും വർധിച്ചുവരുന്നതിനെതിരെ ജനങ്ങൾ നിലകൊള്ളണം. സമാധാനവും ധാരണയും ശക്തിപ്പെടുത്തുന്നതിന് സമൂഹത്തിലെ എല്ലാ മേഖലകളും പങ്കാളികളാകണം.
2030 ലെ യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്.ഡി.ജി.എസ്) സമാധാനം ഒരു പ്രധാന ഭാഗമാണെന്ന് ഹാജി ചൂണ്ടിക്കാട്ടി. സമാധാനത്തിന്റെ സാന്നിധ്യമില്ലാതെ സുസ്ഥിര വികസനം വളരാനോ കൈവരിക്കാനോ കഴിയില്ലെന്ന് ഹാജി സൂചിപ്പിച്ചു. ധാരണ, സഹിഷ്ണുത, സംവാദം എന്നിവയുടെ ഉറച്ച അടിത്തറയിലാണ് സമാധാനത്തിന്റെ സംസ്കാരം കെട്ടിപ്പടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

