കുവൈത്ത് സെന്റ് പീറ്റേഴ്സ് സി.എസ്.ഐ ഇടവക ആദ്യഫല പെരുന്നാൾ
text_fieldsകുവൈത്ത് സെന്റ് പീറ്റേഴ്സ് സി.എസ്.ഐ ഇടവക ആദ്യഫല പെരുന്നാൾ റവ. സാജൻ പി. മാത്യു
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് സി.എസ്.ഐ ഇടവക ഈ വർഷത്തെ ആദ്യഫല പെരുന്നാൾ റവ. സാജൻ പി. മാത്യു ഉദ്ഘാടനം ചെയ്തു. സഹജീവികളുടെ വേദനകളിൽ സാന്ത്വനമായി നിലകൊള്ളുമ്പോഴാണ് ഏതൊരു ആഘോഷവും പൂർണമാകുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
മനുഷ്യർക്കിടയിൽ സ്നേഹവും ഐക്യവും വളർത്താൻ ഇത്തരം കൊയ്ത്തുത്സവങ്ങൾ വേദിയാകണമെന്നും അദ്ദേഹം ആഹ്വാനം നൽകി. റവ. സി.എം. ഈപ്പൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി പ്രതിനിധി ഹരീത്ത് ഖേത്താൻ ഷെലാത്ത്, എൻ.ഇ.സി.കെ സെക്രട്ടറി റോയ് കെ. യോഹന്നാൻ, ജറാൾഡ് ഗോൾബക്ക് റവ. മൈക്കിൾ മേബോന എന്നിവർ ആശംസകൾ അറിയിച്ചു. റവ. അജു വർഗീസ്, റവ. തോമസ് മാത്യു, റവ. സാജൻ ജോർജ്, റവ. ജേക്കബ് വർഗീസ്, റവ. റീജിൻ ബേബി, റവ. ബിനു എബ്രഹാം, റവ. സിബി പി.ജെ, റവ. കോശി കുന്നത്ത്, വിനോദ് കുര്യൻ, ഫിൽജി ജേക്കബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

