കുവൈത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വിളവെടുപ്പുത്സവം
text_fieldsകുവൈത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വിളവെടുപ്പുത്സവത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വിളവെടുപ്പുത്സവം (ഹെസ്ദോ) അബ്ബാസിയ ആസ്പയർ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ നടത്തി.
ഇടവക വികാരി ഫാ. സി.പി. സാമുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ അഹ്മദി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളി ചാപ്ലയിൻ ഡോ. മിഖായേൽ എംബോണ മുഖ്യാതിഥിയായി. ഇടവക മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ കൂറിലോസ്, എൻ.ഇ.സി.കെ അഡ്മിനിസ്ട്രേറ്റർ റോയ് കെ. യോഹന്നാൻ, ബേബി ജോൺ കോർ എപ്പിസ്കോപ്പ, സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ വലിയപള്ളി വികാരി ഫാ. സ്റ്റീഫൻ നെടുവക്കാട്ട്, സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി ഫാ. സിജിൽ ജോസ്, കെ.ഇ.സി.എഫ് പ്രസിഡന്റും സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളി വികാരിയുമായ ഫാ. പി.ജെ. സിബി, അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് അസിം സെയ്ദ് സുലൈമാൻ, ഗോ സ്കോർ ലേണിങ് സി.ഇ.ഒ അമൽ ഹരിദാസ് എന്നിവർ സംസാരിച്ചു. സുവനീർ ആദ്യപ്രതി റോയ് കെ. യോഹന്നാന് നൽകി ഡോ. മിഖായേൽ എംബോണ പ്രകാശനം ചെയ്തു. ഇടവക സെക്രട്ടറി സാജു പോൾ സ്വാഗതവും ട്രഷറർ റോയ് കുര്യാക്കോസ് നന്ദിയും പറഞ്ഞു.
ചെണ്ടമേളം, സുധി കലാഭവൻ ഒരുക്കിയ കലാവിരുന്ന്, ഡി.കെ ഡാൻസ് ഗ്രൂപ്പിന്റെ നൃത്തപരിപാടികൾ, ഇലാൻസ ഇവന്റ്സ് ഒരുക്കിയ ഗാനമേള, ഇടവക യൂത്ത് അസോസിയേഷന്റെ തട്ടുകടകൾ, വനിതസമാജം -കുടുംബയൂനിറ്റുകൾ എന്നിവ ഒരുക്കിയ നാടൻ ഭക്ഷ്യവിഭവങ്ങൾ, അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ വിളവെടുപ്പുത്സവത്തിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

