Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക സപ്തതി സംഗമം 29ന്

text_fields
bookmark_border

കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള 'മഹാ ഇടവക സപ്തതി സംഗമം 2026' ആഗസ്റ്റ് 29ന് പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.

കുവൈത്ത് മഹാ ഇടവകയുടെ മുൻ വികാരിമാർ, ട്രസ്റ്റിമാർ, സെക്രട്ടറിമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കുവൈത്തിലെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിര താമസമാക്കിയ ഇടവകാംഗങ്ങൾ, അവധിക്ക് നാട്ടിലെത്തിയ ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുക്കും. കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ ക്രമീകരിച്ചിരിക്കുന്ന സംഗമത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോൻ മാർ ദിയസ്കോറോസ്, മലങ്കര സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, നിയമസഭാംഗങ്ങളായ ചാണ്ടി ഉമ്മൻ, അബിൻ വർക്കി, റെജി ചെറിയാൻ എന്നിവർ പങ്കെടുക്കും. കീസ് ബാൻഡ് അവതരിപ്പിക്കുന്ന ക്രൈസ്തവ ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഭജന സപ്തതി സംഗമത്തിന്റെ മുഖ്യ ആകർഷണമായിരിക്കും.

ഒരു വർഷം നീണ്ടുനിൽക്കുന്ന 70-ാ‍ംവാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആത്മീയവും, സാംസ്കാരികവും, സാമൂഹികവുമായ നിരവധി പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. സപ്തതി ആഘോഷങ്ങളുടെ സമാപനം ജനുവരിയിൽ നടക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ്ജ് പാറക്കലും ജനറൽ കൺവീനർ മാത്യൂസ് വർഗീസും അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക സപ്തതി സംഗമം 29ന്
Next Story