കെഫാക് സോക്കർ ലീഗ്: കിരീടം നിലനിര്‍ത്തി ശിഫാ അല്‍ജസീറ സോക്കര്‍ കേരള
text_fieldsമിഷ്റിഫ്: ഒമ്പതു മാസത്തോളം കുവൈത്തിലെ പ്രവാസി ഫുട്ബാള്‍ ആസ്വാദകര്‍ക്ക് ആവേശമായ ഗ്രാന്‍ഡ് ഹൈപ്പര്‍ കെഫാക് സീസണ് കൊടിയിറങ്ങി. മിശ്രിഫിലെ യൂത്ത് പബ്ലിക് സ്റ്റേഡിയത്തില്‍ രണ്ടു തുല്യ ശക്തികളുടെ പോരാട്ടം കണ്ട കെഫാക് സോക്കര്‍ ലീഗ് സീസണ് അഞ്ചിെൻറ കിരീടം ശിഫാ അല്‍ ജസീറ സോക്കര്‍ കേരള നിലനിര്‍ത്തി. കലാശപ്പോരാട്ടത്തില്‍ ചാമ്പ്യന്‍സ് എഫ്.സിയെ ഒരുഗോളിന് പരാജയപ്പെടുത്തിയാണ് സോക്കറിെൻറ മൂന്നാം ലീഗ് കിരീടധാരണം.
ടൂര്‍ണമെൻറിെൻറ ആരംഭം മുതല്‍ കരുത്തുറ്റ കളി കാഴ്ചെവച്ച ടീമാണ് ചാമ്പ്യന്‍സ് എഫ്.സി. എന്നാല്‍, ഫൈനലിൽ ഇവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടിവന്നു. തോറ്റെങ്കിലും മികച്ച കളി തന്നെയായിരുന്നു ചാമ്പ്യന്‍സ് എഫ്.സി കാഴ്ചെവച്ചത്. സെമിയില്‍ ബ്ലാസ്റ്റേഴ്സ് എഫ്.സി കുവൈത്തിനെ ഒരു ഗോളിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരായ സോക്കര്‍ കേരള കലാശക്കളിക്ക് യോഗ്യത നേടിയത്. അവസാന മിനിറ്റില്‍ നേടിയ ഒരു ഗോളില്‍ ബിഗ് ബോയ്സിനെ മറികടന്നാണ് ചാമ്പ്യന്‍സ് എഫ്.സി ഫൈനലില്‍ പ്രവേശിച്ചത്. നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി കലാശപ്പോരിൽ ഇരുടീമുകളും ഉണർന്നു കളിച്ചെങ്കിലും കളിയുടെ അവസാന നിമിഷങ്ങൾ വരെ ഗോളൊന്നും പിറന്നില്ല. മത്സരം അധികസമയത്തേക്ക് നീളുമെന്ന പ്രതീതി ഉണര്‍ത്തിയെങ്കിലും 87ാം മിനിറ്റില്‍ മുന്‍ സെന്‍ട്രല്‍ എക്സൈസ് താരം ഷഫീക്ക് വോളിയിലൂടെ വല ചലിപ്പിച്ച് സോക്കറിന് നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.
വൈകീട്ട് നടന്ന മാസ്റ്റേഴ്സ് ലീഗ് ഫൈനലില്‍ യങ് ഷൂട്ടേഴ്സ് ചാമ്പ്യന്മാരായി. മുഴുവന്‍ സമയത്തും ഓരോ ഗോളടിച്ചു സമനിലയില്‍ പിരിഞ്ഞതിനാല്‍ ടൈബ്രേക്കറിലാണ് വിജയികളെ കണ്ടെത്തിയത്. അല്‍ഫോസ് റൗദയെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബിഗ്ബോയ്സ് എഫ്.സി മൂന്നാം സ്ഥാനം നേടി. ലൂസേഴ്സ് ഫൈനലില്‍ ടൈബ്രേക്കറില്‍ ബ്ലാസ്റ്റേഴ്സ് കുവൈത്തിനെ പരാജയപ്പെടുത്തി ബിഗ്ബോയ്സ് മൂന്നാം സ്ഥാനം നേടി. ശിവപ്രസാദ് -കേരള ചലഞ്ചേഴ്സ് (മികച്ച ഗോള്‍ കീപ്പര്‍), മുനീര്‍ കരീം -സ്പാര്‍ക്സ് എഫ്.സി, അപ്പുണ്ണി -ബ്ലാസ്റ്റേഴ്സ് കുവൈത്ത് (ഡിഫന്‍ഡര്‍), റംഷീദ് താംബൂസ് -സോക്കര്‍ കേരള (പ്ലയര്‍ ഓഫ് ദി ടൂർണമെൻറ്), ഇര്‍ഷാദ് -ചാമ്പ്യന്‍സ് എഫ്.സി (ടോപ് സ്കോറര്‍), റഫീഖ് -ബിഗ്ബോയ്സ് (പോപ്പുലര്‍ പ്ലയര്‍), അനീഷ്- ബ്രദേഴ്സ് കേരള, ശാമിൽ മാക് കുവൈത്ത് (എമര്‍ജിങ് പ്ലേയേഴ്സ്), അഫ്താബ് -സ്പാര്‍ക്സ് എഫ്.സി (പ്രോമിസിങ് പ്ലയര്‍) എന്നിവരെയും മാസ്റ്റേഴ്സ് ലീഗില്‍ സലിം -ഫഹാഹീല്‍ ബ്രദേഴ്സ് (മികച്ച ഗോള്‍കീപ്പര്‍), സമദ് -സി.എഫ്.സി സാല്‍മിയ (മികച്ച ഡിഫന്‍ഡർ), മുഹമ്മദ് -യങ് ഷൂട്ടേഴ്സ് (പ്ലയര്‍ ഓഫ് ദി ടൂർണമെൻറ്), ഷഫീഖ് -അല്‍ ഫോസ് റൗദ (ടോപ് സ്കോറര്‍) എന്നിവരെയും െതരഞ്ഞെടുത്തു. ഫയര്‍പ്ലേയ് അവാര്‍ഡുകള്‍ അല്‍ ഫോസ് റൗദ (മാസ്റ്റേഴ്സ് ലീഗ്), കേരള ചലഞ്ചേഴ്സ്(സോക്കര്‍ ലീഗ്) എന്നീ ടീമുകള്‍ക്ക് ലഭിച്ചു. ഗ്രാന്‍ഡ് ഹൈപ്പര്‍ റീജനല്‍ എം.ഡി അയ്യൂബ് കച്ചേരി, ഗുലാം മുസ്തഫ (പ്രസിഡൻറ്- കെഫാക്), മന്‍സൂര്‍ കുന്നത്തേരി (സെക്രട്ടറി -കെഫാക്), ഷബീര്‍ കളത്തിങ്കല്‍ (ട്രഷറര്‍ -കെഫാക്), കെഫാക് ഭാരവാഹികളായ ഒ.കെ. റസാഖ്, ആഷിക് കാദിരി, സഫറുല്ല, പ്രദീപ്കുമാര്‍, ബേബി നൗഷാദ്, ഫൈസല്‍ കണ്ണൂര്‍, ശംസുദ്ദീന്‍, സിദ്ദീഖ്, റോബര്‍ട്ട് ബെര്‍ണാഡ്, ജോസ്, അബ്ബാസ്, ബിജു ജോണി, അസ്വദ് അലി, റബീഷ്, കുര്യന് ചെറിയാന്, ഷാജഹാന്, ജോസഫ് കനകന്, അബ്ദുറഹ്മാന് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
