ആളാരവം, ആവേശ മത്സരം; ഫൈനൽ കസറി
text_fieldsകുവൈത്ത് സിറ്റി: ആതിഥേയരായ കുവൈത്ത് ആദ്യ റൗണ്ടിൽ പരാജയപ്പെട്ടതിനെ തുടർന്ന് അൽപം മങ്ങിയ ആവേശം ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ഫൈനലിൽ ഉച്ചസ്ഥായിയിലെത്തി. നേരത്തേ രാത്രി എട്ടിന് നിശ്ചയിച്ചിരുന്ന മത്സരം വൈകീട്ട് 5.30ലേക്ക് മാറ്റിയത് നേരിയ ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും അതൊന്നും കളിയാരാധകരുടെ ഒഴുക്കിനെ ബാധിച്ചില്ല. ഉച്ചക്ക് രണ്ടുമുതൽ തന്നെ ജാബിർ സ്റ്റേഡിയത്തിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. സൗജന്യ പ്രവേശനമായിരുന്നതിനൊപ്പം വെള്ളിയാഴ്ച അവധികൂടി ആയപ്പോൾ അക്ഷരാർഥത്തിൽ ജനസാഗരമായി.
ടൂർണമെൻറിെൻറ മുഴുവൻ ചെലവും അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വ്യക്തിപരമായി ഏറ്റെടുത്തതിന് പിറകെ സൗജന്യ പ്രവേശനമാണെന്നും പ്രഖ്യാപിച്ചിരുന്നു. ഒമാനിൽനിന്നും യു.എ.ഇയിൽനിന്നും ആയിരങ്ങളാണ് ടീമിന് ആവേശം പകരാൻ എത്തിയിരുന്നത്. മത്സരം നേരിട്ട് കാണാനും ടീമുകൾക്ക് ആവേശം പകരാനും യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിൽനിന്ന് കളിക്കമ്പക്കാരായ യുവാക്കളും മധ്യവയസ്കരുമാണ് ഏറെ എത്തിയത്. വാരാന്ത്യ അവധിദിനമായതിനാലാണ് രണ്ട് രാജ്യങ്ങളിൽനിന്നും ഇത്രക്കും കാണികളെത്തിയത്. തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിൽ അധികൃതർ സൗകര്യം വർധിപ്പിച്ചതിനാൽ യാത്രക്കാർക്ക് പ്രയാസമുണ്ടായില്ല. ജോലിത്തിരക്കിെൻറ സമ്മർദത്തിനിടയിൽ അവധി ആഘോഷമാക്കാൻ കുവൈത്തിലെ ഇന്ത്യക്കാരുൾപ്പെടെ വിദേശികളും ഇരച്ചെത്തിയപ്പോൾ ഗാലറി നിറഞ്ഞുകവിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
