കുവൈത്ത് സ്പോർട്സ് ക്ലബ് ഹാൻഡ് ബാൾ സൂപ്പർ കപ്പ് ജേതാക്കൾ
text_fieldsഹാൻഡ് ബാൾ സൂപ്പർ കപ്പ് ജേതാക്കളായ കുവൈത്ത് സ്പോർട്സ് ക്ലബ് ടീം
കുവൈത്ത് സിറ്റി: ഹാൻഡ് ബാൾ സൂപ്പർ കപ്പിൽ കുവൈത്ത് സ്പോർട്സ് ക്ലബ് ജേതാക്കളായി. സാൽമിയയെ ഫൈനലിൽ 32 -21ന് ഫൈനലിൽ തോൽപിച്ചാണ് അവർ ആധികാരികമായി കിരീടമണിഞ്ഞത്. ശൈഖ് സഅദ് അൽ അബ്ദുല്ല സ്പോർട്സ് കോംപ്ലക്സിൽ കാണികൾക്ക് പ്രവേശനമില്ലാതെയാണ് ടൂർണമെൻറ് നടത്തിയത്.
കഴിഞ്ഞ ആഴ്ച സമാപിച്ച ഫെഡറേഷൻ കപ്പ് ഹാൻഡ് ബാൾ ടൂർണമെൻറിലും കഴിഞ്ഞ മാസം സമാപിച്ച കുവൈത്ത് പ്രീമിയർ ലീഗ് ഹാൻഡ് ബാൾ ചാമ്പ്യൻഷിലും ജേതാക്കളായി ചാമ്പ്യൻ ടീമെന്ന പെരുമകാത്ത പ്രകടനമായിരുന്നു ഇൗ സീസണിൽ കുവൈത്ത് സ്പോർട്സ് ക്ലബ് പുറത്തെടുത്തത്. മുഹമ്മദ് അൽ ഗർബലി, ഖാലിദ് അൽ ഗർബലി, അബ്ദുല്ല അൽ ഗർബലി എന്നീ സഹോദരന്മാരുടെ ഉശിരൻ പ്രകടനമാണ് കുവൈത്ത് സ്പോർട്സ് ക്ലബിന് സീസണിൽ സമ്പൂർണ ആധിപത്യം നൽകിയത്.

