ഗൾഫിൽ നോമ്പ് സമയം കൂടുതൽ കുവൈത്തിൽ
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ പകൽദൈർഘ്യം (നോമ്പ് സമയം) കൂടുതലുള്ളത് കുവൈത്തിൽ. കുവൈത്തിൽ റമദാൻ ആദ്യദിവസം 14 മണിക്കൂറും 17 മിനിറ്റുമാണ് നോമ്പ് സമയം. റമദാൻ അവസാനമാകുേമ്പാഴേക്ക് ഇത് 15 മണിക്കൂറും 19 മിനിറ്റും ആയി നീളും. ഒമാനിൽ റമദാൻ തുടക്കത്തിൽ 14 മണിക്കൂറും ഒരു മിനിറ്റും അവസാനത്തിൽ 14 മണിക്കൂറും 41 മിനിറ്റും ആണ് ദൈർഘ്യം. ബഹ്റൈനിൽ തുടക്കത്തിൽ 14 മണിക്കൂറും ഒമ്പത് മിനിറ്റും അവസാനത്തിൽ 14 മണിക്കൂറും 45 മിനിറ്റുമാണ് സമയം. സൗദിയിൽ തുടക്കത്തിൽ 14 മണിക്കൂറും രണ്ടു മിനിറ്റുമാണെങ്കിൽ അവസാനമാകുേമ്പാൾ 14 മണിക്കൂറും 44 മിനിറ്റുമായി വർധിക്കും. യു.എ.ഇയിൽ തുടക്കത്തിൽ 14 മണിക്കൂറും മൂന്നുമിനിറ്റും റമദാൻ അവസാനത്തിൽ 14 മണിക്കൂറും 46 മിനിറ്റുമാണ് നോമ്പ്. ഖത്തറിൽ ആദ്യദിനം 14 മണിക്കൂറും നാലുമിനിറ്റും അവസാനത്തിൽ 14 മണിക്കൂറും 27 മിനിറ്റുമാണ് പകൽ. അൽജീരിയ, തുനീഷ്യ എന്നിവിടങ്ങളിലാണ് നോമ്പുസമയം കൂടുതൽ. റമദാൻ ആദ്യദിവസം 14 മണിക്കൂറും 39 മിനിറ്റും ആണെങ്കിൽ അവസാനമാകുേമ്പാഴേക്ക് 15 മണിക്കൂറും 50 മിനിറ്റും ആകും. ഒാരോ ദിവസവും ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. പകൽദൈർഘ്യ വും ചൂടും കാരണം പുറം ജോലിക്കാർക്ക് റമദാൻ അവസാനമാകുേമ്പാഴേക്ക് നോമ്പ് കഠിനമാകും.

