Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് സ്പീക്കർ കൈറോയിലേക്ക് തിരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്ത് പാര്‍ലമെൻറ് സ്പ ീക്കര് മര്‍സൂഖ് അല്‍ ഗാനിം കൈറോയിലേക്കു പുറപ്പെട്ടു. ഇരു രാജ്യങ്ങളും പരസ്പരം നിലനിര്‍ത്തിപ്പോരുന്ന സൗഹൃദ ഉഭയകക്ഷിബന്ധത്തെ ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനംകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. സന്ദര്‍ശന ഭാഗമായി ഈജിപ്ഷ്യന്‍ പ്രസിഡൻറ് അബ്ദുല്‍ ഫതഹ് അല്‍ സീസിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഈജിപ്ത് പാര്‍ലമെൻറ് സ്പീക്കര്‍ ഡോ. അലി അബ്ദുല്‍ ആലുമായും മറ്റു ഉന്നതതല നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോർട്ട് ചെയ്തു. കുവൈത്ത്-ഈജിപ്ത് ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുല്‍ ഫതാഹ് അല്‍ സീസി കുവൈത്ത് സന്ദര്‍ശനം നടത്തിയിരുന്നു. മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുടെ സൗഹൃദ സന്ദര്‍ശനം.
Next Story
