Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമേ​ഖ​ല​യി​ൽ...

മേ​ഖ​ല​യി​ൽ യു​ദ്ധ​സാ​ധ്യ​ത –കു​വൈ​ത്ത്​ സ്​​പീ​ക്ക​ർ

text_fields
bookmark_border
മേ​ഖ​ല​യി​ൽ യു​ദ്ധ​സാ​ധ്യ​ത   –കു​വൈ​ത്ത്​ സ്​​പീ​ക്ക​ർ
cancel
camera_alt??????????? ????????????? ???????????? ?????????? ??? ?????? ????????????????????? ??????????????????

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ൽ ഒ​രു യു​ദ്ധ​ത്തി​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന്​ കു​വൈ​ത്ത്​ പാ​ർ​ല​മ​​െൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം. ഇ​റാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മേ​ഖ​ല​യി​ൽ രൂ​പ​പ്പെ​ട്ട സം​ഘ​ർ​ഷാ​വ​സ്ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചേ​ർ​ന്ന പാ​ർ​ല​മ​​െൻറി​​​െൻറ ര​ഹ​സ്യ​യോ​ഗ​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള വാ​ക്​​പോ​ര്​ യു​ദ്ധ​ത്തി​ലേ​ക്ക്​ നീ​ങ്ങി​ല്ലെ​ന്ന്​ ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ല.

മേ​ഖ​ല​യെ ആ​കെ ബാ​ധി​ക്കു​ന്ന അ​ത്ത​ര​മൊ​രു സ്ഥി​തി​വി​ശേ​ഷം മു​ന്നി​ൽ​ക്ക​ണ്ട്​ സ​ർ​ക്കാ​ർ മു​ന്നൊ​രു​ക്കം ന​ട​ത്തി​യി​ട്ടു​ണ്ട്. കാ​ര്യ​ങ്ങ​ൾ സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​ന​പ്പു​റ​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തി​ന്​ പ​രി​മി​തി​യു​ണ്ട്. ഏ​ത്​ സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റെ​ടു​ത്തി​ട്ടു​ണ്ട്. മു​ന്നൊ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണ​ത്തി​ൽ എം.​പി​മാ​ർ തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹ്​ സ്ഥി​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​ന്ന​ര മ​ണി​ക്കൂ​ർ സം​സാ​രി​ച്ചു. മ​​റ്റു മ​ന്ത്രി​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കാ​ഴ്​​ച​പ്പാ​ടു​ക​ളും വി​വ​ര​ങ്ങ​ളും പ​ങ്കു​വെ​ച്ചു. പാ​ർ​ല​മ​​െൻറ്​ അം​ഗ​ങ്ങ​ൾ ജാ​ഗ്ര​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും പു​ല​ർ​ത്ത​ണ​മെ​ന്നും മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ബ്​​ദു​ല്ല ഫ​ഹ​ദ്​, മാ​ജി​ദ്​ അ​ൽ മു​തൈ​രി, അ​ൽ ഹു​മൈ​ദി അ​ൽ സു​ബൈ​ഇ തു​ട​ങ്ങി എം.​പി​മാ​ർ ച​ർ​ച്ച​യി​ൽ ​ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newskuwait speaker
News Summary - kuwait speaker-kuwait-gulf news
Next Story