ഉ​ർ​ദു​ഗാ​െൻറ സ്​​ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ്​ : സ്​​പീ​ക്ക​ർ തു​ർ​ക്കി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു

12:42 PM
10/07/2018

കു​വൈ​ത്ത് സി​റ്റി: വീ​ണ്ടും പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​​​െൻറ സ്​​ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത്​ പാ​ർ​ല​മ​​െൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ ഗാ​നിം തു​ർ​ക്കി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ചൈ​നീ​സ്​ സ​ന്ദ​ർ​ശ​ന​ത്തി​ലു​ള്ള അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​​െൻറ പ്ര​തി​നി​ധി​യാ​യാ​ണ് സ്​​പീ​ക്ക​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​ന്ന​ത്. ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​ങ്കാ​റ​യി​ലെ കു​വൈ​ത്ത്​ അം​ബാ​സ​ഡ​ർ ഗ​സ്സാ​ൻ അ​ൽ സ​വാ​വി സ്​​പീ​ക്ക​റെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. പാ​ർ​ല​മ​​െൻറ​റി​കാ​ര്യ​മ​ന്ത്രി ആ​ദി​ൽ അ​ൽ ഖ​റാ​ഫി, പാ​ർ​ല​മ​​െൻറ് സെ​ക്ര​ട്ട​റി ഡോ. ​ഔ​ദ അ​ൽ റൂ​ഇ, സ​ഭാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല്ലാം അ​ൽ ക​ന്ദ​രി, കു​വൈ​ത്തി​ലെ തു​ർ​ക്കി എം​ബ​സി​യി​ലെ ഒ​ന്നാം സെ​ക്ര​ട്ട​റി അ​യ്മ​രി ബീ​റാ​ൽ എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്​​പീ​ക്ക​റെ യാ​ത്ര​യാ​ക്കി.

Loading...
COMMENTS