Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ യു.എൻ കൺവെൻഷനിൽ കുവൈത്ത് ഒപ്പുവെച്ചു

text_fields
bookmark_border
സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ യു.എൻ കൺവെൻഷനിൽ കുവൈത്ത് ഒപ്പുവെച്ചു
cancel
camera_alt

താരിഖ് അൽ ബന്നായി കൺവെൻഷനിൽ ഒപ്പുവക്കുന്നു

കുവൈത്ത് സിറ്റി: സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ യു.എൻ. കൺവെൻഷനിൽ കുവൈത്ത് ഒപ്പുവച്ചു.ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത് കുവൈത്ത് അംബാസഡർ താരിഖ് അൽ ബന്നായിയാണ് ഒപ്പുവച്ചത്.

കുറ്റകൃത്യങ്ങൾ തടയാനും അന്വേഷണം ശക്തിപ്പെടുത്താനും രാജ്യങ്ങൾ തമ്മിലുള്ള സഹകരണമാണ് കൺവെൻഷൻ ലക്ഷ്യമിടുന്നത്. ഗുരുതര കേസുകളിലെ ഇലക്ട്രോണിക് തെളിവുകൾ കൈമാറുന്നതിനും ഇതിലൂടെ കൂടുതൽ സൗകര്യമൊരുങ്ങും. വിവര-വിനിമയ സാങ്കേതികവിദ്യകളുടെ കുറ്റകരമായ ദുരുപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ കുറ്റകൃത്യങ്ങൾ നേരിടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് കുവൈത്തിന്റെ പിന്തുണയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അൽ ബന്നായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait signed the UN Convention against Cybercrime
Next Story