Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമലംഘനങ്ങൾ കണ്ടെത്തിയ അഞ്ച് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി
text_fieldsbookmark_border
കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയ അഞ്ച് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. ഒരു ക്ലിനിക്കിലെ ലബോറട്ടറി പ്രവർത്തനങ്ങളും നിർത്തിവെച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. ലൈസൻസില്ലാതെ നഴ്‌സ് ലേസർ ചികിത്സ നൽകിയതും, ആവശ്യമായ അനുമതിയില്ലാതെ ദന്തഡോക്ടർ എക്സ്‌റേ പരിശോധന നടത്തിയതും പരിശോധനയിൽ കണ്ടെത്തി. അനധികൃത ചികിത്സകളും കാലാവധി കഴിഞ്ഞ പരിശോധനാ സാമഗ്രികളുടെ ഉപയോഗവും കണ്ടെത്തി.മെഡിക്കൽ റെസ്‌പോൺസിബിലിറ്റി അതോറിറ്റിയുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

