കുവൈത്തിൽ കട അടക്കലിൽ ഇളവ് ഇൗ വിഭാഗങ്ങൾക്ക്...
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കടകൾ അടച്ചിടണമെന്ന നിർദേശത്തിൽ ഏതൊക്കെ വിഭാഗങ്ങൾക്ക് ഇളവ് അനുവദിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മുനിസിപ്പാലിറ്റ് നൽകി.
ഇതനുസരിച്ച് മുനിസിപ്പാലിറ്റി ഭക്ഷണം, റേഷൻ, റെസ്റ്റാറൻറുകൾ, കണ്ണട വ്യാപാരം, വാഹന അറ്റകുറ്റപണി, മണി എക്സ്ചേഞ്ച്, ഫാർമസി, കാലിത്തീറ്റ കടകൾ, ജംഇയ്യകളുടെ ഫാമിലി സ്റ്റോറുകൾ, അഡ്മിൻ ഒാഫിസുകൾ, ഗ്യാസ് സ്റ്റേഷനുകൾ എന്നിവക്ക് ഇളവ് അനുവദിച്ചു. ബാക്കി വിഭാഗങ്ങളിലെ കടകൾ തുറന്നാൽ നടപടിയെടുക്കാൻ മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തി. മുനിസിപ്പാലിറ്റി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിവരുന്നുണ്ട്.
കർഫ്യൂ സമയങ്ങളിൽ മാത്രമല്ല മുഴുവൻ സമയവും മറ്റു വിഭാഗങ്ങൾ കടകൾ അടച്ചിടണം. തുറക്കാൻ അനുമതിയുള്ള വിഭാഗങ്ങൾ ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ മുനിസിപ്പാലിറ്റി ഇടപെട്ട് പൂട്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
