കുവൈത്ത് ഷൂട്ടിങ് ചാമ്പ്യൻഷിപ് ഇന്ന് അവസാനിക്കും
text_fieldsശൈഖ് സബാഹ് അൽ അഹ്മദ് ഒളിമ്പിക് കോംപ്ലക്‌സിൽ നടന്ന ഷൂട്ടിങ് മത്സരം
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പേരിലുള്ള ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് ശനിയാഴ്ച സമാപനം.ഒക്ടോബർ 27ന് ആരംഭിച്ച മൂന്നാം ചാമ്പ്യൻഷിപ്പിൽ നിരവധി താരങ്ങൾ ഇതിനകം കഴിവു തെളിയിച്ചു.വെള്ളിയാഴ്ച 50 മീറ്റർ റൈഫിൾസിൽ കുവൈത്ത് ഷൂട്ടിങ് സ്പോർട്സ് ക്ലബിന്റെ അൽ മുതൈരി സ്വർണം നേടി.
ഇതേ ഇനത്തിൽ മിലിറ്ററി സ്പോർട്സ് യൂനിയന്റെ തുർക്കി അൽ ഷമാരി വെള്ളി നേടി. നാഷനൽ ഗാർഡ് ഷൂട്ടേഴ്സിന്റെ മാജിദ് ഹയേഫിനാണ് വെങ്കലം. ഷൂട്ടർമാർക്ക് ടൂർണമെന്റ് വലിയ ഗുണംചെയ്തെന്നും വിദേശ ടൂർണമെന്റുകൾക്ക് ദേശീയ ടീമിലെ ഷൂട്ടർമാരെ സജ്ജരാക്കാനുള്ള അവസരമാണിതെന്നും ഷൂട്ടിങ് സ്‌പോർട്‌സ് ക്ലബ് ജനറൽ സെക്രട്ടറി ഉബൈദ് അൽ ഉസൈമി പറഞ്ഞു.
ശൈഖ് സബാഹ് അൽ അഹ്മദ് ഒളിമ്പിക് കോംപ്ലക്‌സിലെ ഷൂട്ടിങ് റേഞ്ച് കോംപ്ലക്‌സിൽ ശനിയാഴ്ച വൈകീട്ട് 5.30നാണ് സമാപനം.ചടങ്ങിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധാനംചെയ്ത് ഫർവാനിയ ഗവർണർ ശൈഖ് മിശ്അൽ അൽ ജാബർ അൽ അബ്ദുല്ല അൽ ജാബർ അസ്സബാഹ് പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

