വാഹന അലങ്കാരത്തിന് നിയന്ത്രണം; അമിത സ്റ്റിക്കറുകളും പതാകകളും വേണ്ട
text_fieldsകുവൈത്ത് സിറ്റി: ദേശീയ ദിന, വിമോചന ആഘോഷങ്ങളിൽ വാഹനങ്ങൾ അലങ്കരിക്കുന്നതിന് ജനറൽ ട്രാഫിക് വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വാഹനങ്ങളുടെ മുൻവശത്തോ പിൻവശത്തോ ഉള്ള വിൻഡ്ഷീൽഡുകളിൽ നിറം നൽകാനോ സ്റ്റിക്കറുകൾ ഒട്ടിക്കാനോ പാടില്ല.
കാഴ്ച തടസ്സപ്പെടുത്തി അപകട സാധ്യത വർധിപ്പിക്കും എന്നതിനാൽ ആണിത്. വാഹനത്തിന്റെ യഥാർത്ഥ നിറം സ്റ്റിക്കറുകൾ, റാപ്പുകൾ മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ച് മറക്കുന്നതും അനുവദനീയമല്ല. മുൻവശത്തെയും പിൻവശത്തെയും നമ്പർ പ്ലേറ്റുകളും പൂർണമായും ദൃശ്യമായിരിക്കണം.
വാഹന ബോഡിക്ക് പുറത്ത് കൊടികൾ സ്ഥാപിക്കുന്നതിനും നിയന്ത്രണമുണ്ട്. ഇവ മറ്റു റോഡ് ഉപയോക്താക്കൾക്കും കാൽനടയാത്രക്കാർക്കും അപകടങ്ങൾ സൃഷ്ടിച്ചേക്കാം. നിയമം ലംഘിക്കുന്നവർക്ക് പിഴയോ നിയമപരമായ പ്രത്യാഘാതങ്ങളോ നേരിടേണ്ടി വരും. റോഡ് സുരക്ഷ നിലനിർത്തുന്നതിന് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അധികൃതർ പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

