കുവൈത്ത് തുനീഷ്യയിലേക്ക് 20 ടൺ ഒാക്സിജൻ അയച്ചു
text_fieldsതുനീഷ്യയിലേക്ക് ഒാക്സിജനുമായി പുറപ്പെടാൻ ഒരുങ്ങുന്ന കുവൈത്ത് സൈനിക വിമാനം
കുവൈത്ത് സിറ്റി: കുവൈത്ത് തുനീഷ്യയിലേക്ക് 20 ടൺ ഒാക്സിജൻ അയച്ചു. മൂന്നാമത് ബാച്ചാണ് ഞായറാഴ്ച സൈനിക വിമാനത്തിൽ അയച്ചത്. കോവിഡ് വ്യാപനവും ഒാക്സിജൻ ക്ഷാമവും കാരണം പ്രയാസം നേരിടുകയാണ് തുനീഷ്യ. കുവൈത്ത് സഹായത്തിന് തുനീഷ്യൻ വിദേശകാര്യ മന്ത്രി ഉസ്മാൻ ജിറാൻഡി നന്ദി അറിയിച്ചു.
നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഇതുകൊണ്ട് സാധിക്കുമെന്ന് തുനീഷ്യൻ ആരോഗ്യ മന്ത്രി അലി മുറബ്ബത് പറഞ്ഞു. നേരത്തെ ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലേക്ക് കുവൈത്ത് ലിക്വിഡ് മെഡിക്കൽ ഒാക്സിജനും മറ്റു മെഡിക്കൽ സഹായങ്ങളും അയച്ചിരുന്നു.

