Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തിലേക്ക്...

കു​വൈ​ത്തിലേക്ക് ഒ​ളി​ച്ചുക​ട​ത്താ​ൻ ശ്ര​മി​ച്ച പു​ക​യി​ല പി​ടി​കൂ​ടി

text_fields
bookmark_border
കു​വൈ​ത്തിലേക്ക് ഒ​ളി​ച്ചുക​ട​ത്താ​ൻ ശ്ര​മി​ച്ച പു​ക​യി​ല പി​ടി​കൂ​ടി
cancel
camera_alt

പി​ടി​കൂ​ടി​യ പു​ക​യി​ല

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് ഒ​ളി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്നം പി​ടി​കൂ​ടി. ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് എ​ത്തി​യ വ​സ്തു​ക്ക​ളി​ൽ നി​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​രാ​ണ് പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

പു​ക​യി​ല ക​ട​ത്തി​യ ടാ​ങ്ക​ർ

2,60,000 നി​രോ​ധി​ത പു​ക​യി​ല നി​റ​ച്ച ബാ​ഗു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.ഒ​ഴി​ഞ്ഞ ഡീ​സ​ൽ ടാ​ങ്കി​ലും ഫ​ർ​ണി​ച്ച​ർ പാ​ന​ലു​ക​ളി​ലു​മാ​യി അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ് ഡീ​സ​ൽ ടാ​ങ്ക് തു​റ​ന്നു പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തേ​ക്ക് നി​രോ​ധി​ത ല​ഹ​രി ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ക​ട​ത്തു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. നി​രോ​ധി​ത വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത​വ​രെ ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ദെ​ൽ അ​ൽ ഷ​ർ​ഹാ​ൻ അ​ഭി​ന​ന്ദി​ച്ചു.ക​ര​യി​ലും ക​ട​ലി​ലും ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന ജീ​വ​ന​ക്കാ​രു​ടെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TobaccoSeizedKuwait
News Summary - Kuwait-Seized-Tobacco
Next Story