ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച നേട്ടം
text_fieldsഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കുവൈത്ത് താരങ്ങൾ
കുവൈത്ത് സിറ്റി: ചൈനയിലെ ലിൻഫെനിൽ നടന്ന ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച നേട്ടം. രണ്ട് സ്വർണവും ഒരു വെങ്കലവും അടക്കം കുവൈത്ത് ടീം മൂന്ന് മെഡലുകൾ നേടി. വ്യക്തിഗത സ്കീറ്റ് ഷൂട്ടിങ് മത്സരത്തിൽ മൻസൂർ അൽ റാഷിദി ഒന്നാം സ്ഥാനവും സ്വർണ മെഡലും നേടി.
ഇതേ ഇനത്തിൽ അബ്ദുൽ അസീസ് അൽ സാദ് വെങ്കലവുമാണ് നേടിയത്. ടീം സ്കീറ്റ് മത്സരത്തിൽ കുവൈത്ത് ഷൂട്ടർമാരായ മൻസൂർ അൽ റാഷിദി, അബ്ദുൽ അസീസ് അൽ സാദ്, അബ്ദുൽ അസീസ് അൽ ഫൈഹാൻ എന്നിവരടങ്ങുന്ന ടീം സ്വർണവും നേടി.
ഈ ഇനത്തിൽ ചൈന വെള്ളിയും ഖത്തർ വെങ്കലവും നേടി. ടീമിന്റെ ശ്രദ്ധേയമായ പ്രകടനത്തെ കുവൈത്ത് പ്രതിനിധി സംഘം തലവൻ ദൈജ് അൽ ഒതൈബി പ്രശംസിച്ചു. വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പുകളിൽ കൂടുതൽ മെഡലുകൾ നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

