'സർക്കാറിന് പൂർണ പിന്തുണ'; യമനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: യമനിൽ നടക്കുന്ന സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി കുവൈത്ത്. യമനിലെ സർക്കാറിന് അചഞ്ചലമായ പിന്തുണയും കുവൈത്ത് പ്രഖ്യാപിച്ചു.
യമന്റെ ഐക്യം, പ്രദേശിക പവിത്രത എന്നിവ സംരക്ഷിക്കേണ്ടതിന്റെയും ജനതയുടെ സുരക്ഷ, സ്ഥിരത, വികസനം എന്നിവ നേടിയെടുക്കുന്നതിന് അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയുടെയും അറേബ്യൻ ഗൾഫ് സഹകരണ കൗൺസിലിന്റെയും സുരക്ഷയാണ് ദേശീയ സുരക്ഷയുടെ അടിസ്ഥാനമെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി. കൗൺസിൽ രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിന്റെയും സംയുക്ത വിധിയുടെയും അടിസ്ഥാനമാക്കിയുള്ളതാണവ. വിഷയത്തിൽ സൗദി അറേബ്യ, യു.എ.ഇ എന്നിവ സ്വീകരിച്ച ഉത്തരവാദിത്ത സമീപനത്തെയും മേഖലയുടെ സ്ഥിരതയെ പിന്തുണക്കുന്നതിൽ കാണിക്കുന്ന താൽപര്യത്തെയും കുവൈത്ത് പ്രശംസിച്ചു.
മേഖലയിൽ സുരക്ഷ, സ്ഥിരത, സമാധാന അവസരങ്ങൾ വർധിപ്പിക്കൽ എന്നിവ കൈവരിക്കുന്നതിന് നയതന്ത്ര വഴി, സംഭാഷണം എന്നിവ ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും പിന്തുണക്കുന്നത് തുടരുമെന്നും കുവൈത്ത് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

