കുവൈത്ത്-സൗദി-യു.എസ് സംയുക്ത സൈനികാഭ്യാസം നടത്തി
text_fieldsകുവൈത്ത്-സൗദി-യു.എസ് സംയുക്ത സൈനികാഭ്യാസത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത്-സൗദി കരസേനകള്‍ യു.എസ് കരസേനയുമായി ചേർന്ന് സൈനികാഭ്യാസം നടത്തി. ‘അറേബ്യൻ ഗൾഫ് ഷൂട്ടിങ്-2023’ എന്ന പേരില്‍ സംഘടിപ്പിച്ച സംയുക്ത അഭ്യാസത്തിൽ അമേരിക്കൻ ഗ്രൗണ്ട് ഫോഴ്സ്, കുവൈത്ത് ഗ്രൗണ്ട് ഫോഴ്സ്, റോയൽ സൗദി ലാൻഡ് ഫോഴ്സ് എന്നിവർ പങ്കെടുത്തു.
സൈനിക മേഖലയിലെ പോരാട്ട സന്നദ്ധതയും കാര്യക്ഷമതയും ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജോയന്റ് അഭ്യാസം സംഘടിപ്പിച്ചത്. തത്സമയ വെടിമരുന്ന് ഷൂട്ടിങ് ഉൾപ്പെടെയുള്ളവ അഭ്യാസത്തിൽ നടന്നു. സൈനിക സുരക്ഷ സഹകരണ കരാറുകളുടെ ഭാഗമായിരുന്നു സൈനികാഭ്യാസം. കുവൈത്ത്, സൗദി, യു.എസ് രാജ്യങ്ങളിലെ നിരവധി മുതിർന്ന കമാൻഡിങ് ഓഫിസർമാർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

