സുരക്ഷാ സഹകരണം വർധിപ്പിക്കാൻ കുവൈത്തും സൗദിയും
text_fieldsകുവൈത്ത് -സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിതല ചർച്ച
കുവൈത്ത് സിറ്റി: സുരക്ഷ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത്-സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിതല ചർച്ച നടത്തി. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹമ്മദ് അസ്സബാഹ്, സൗദി അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ ബത്തൽ എന്നിവരാണ് ചർച്ച നടത്തിയത്.
ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള നിലവിലുള്ള സുരക്ഷാ സഹകരണം മെച്ചപ്പെടുത്തൽ, പൊതു താൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവ ഇരുവിഭാഗവും ചർച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.കുവൈത്തും സൗദിയും തമ്മിലുള്ള സാഹോദര്യ ബന്ധത്തെ ശൈഖ് സാലിം പ്രശംസിച്ചു.
കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിൽ നേടിയ വിജയങ്ങളെയും അഭിനന്ദിച്ചു. നായിഫ് അറബ് യൂനിവേഴ്സിറ്റി ഫോർ സെക്യൂരിറ്റി സയൻസസും ശൈഖ് സാലിം സന്ദർശിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡും അദ്ദേഹം സന്ദർശിച്ചു.

