Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്–സൗ​ദി...

കു​വൈ​ത്ത്–സൗ​ദി സം​യു​ക്​​ത എ​ണ്ണ​ഖ​ന​നം പുനരാരംഭിച്ചു

text_fields
bookmark_border
കു​വൈ​ത്ത്–സൗ​ദി സം​യു​ക്​​ത എ​ണ്ണ​ഖ​ന​നം പുനരാരംഭിച്ചു
cancel
camera_alt????????????????????????? ?????????? ???????? ??????????? ????????? ??????????? ????? ??????? ???????????????? ?????????? ??????????? ?????????????? ????????? ??? ??????? (?????????)

കു​വൈ​ത്ത്​ സി​റ്റി: അ​തി​ർ​ത്തി​പ്ര​ദേ​ശ​ത്തെ ന്യൂ​ട്ര​ൽ സോ​ണി​ൽ കു​വൈ​ത്തും സൗ​ദി​യും സം​യു​ക്​​ത എ​ണ് ണ ഖ​ന​നം​ ആ​രം​ഭി​ച്ചു. നാ​ല​ര​വ​ർ​ഷ​ത്തി​നു​​ശേ​ഷ​മാ​ണ്​ സൗ​ദി​യി​ലെ ഖ​ഫ്​​ജി, കു​വൈ​ത്തി​ലെ വ​ഫ്ര എ​ണ്ണ​ പ്പാ​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന അ​തി​ർ​ത്തി​പ്ര​ദേ​ശ​ത്തെ​ ‘ന്യൂ​ട്ര​ൽ സോ​ൺ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭാ​ഗ​ത്ത് സം​യു​ക്​​ത എ​ണ്ണ​ഖ​ന​നം പു​ന​രാ​രം​ഭി​ച്ച​ത്. വ​ഫ്ര എ​ണ്ണ​പ്പാ​ട​ത്താ​ണ്​ ഇ​പ്പോ​ൾ ഉ​ൽ​പാ​ദ​നം ആ​രം​ഭി​ച്ച​ത്. ഇ​വി​ടെ​നി​ന്ന്​ മൂ​ന്നു​മാ​സ​ത്തി​ന​കം പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി​ചെ​യ്​​തേ​ക്കും. ഖ​ഫ്​​ജി​യി​ലെ ഉ​ൽ​പാ​ദ​നം ആ​രം​ഭി​ക്കാ​ൻ ഏ​താ​നും ദി​വ​സം​കൂ​ടി എ​ടു​ത്തേ​ക്കും.

പ്ര​തി​ദി​നം 10,000 ബാ​ര​ൽ പെ​ട്രോ​ളി​യം ആ​ണ്​ ട്ര​യ​ൽ എ​ന്ന​നി​ല​യി​ൽ ഖ​ന​നം ചെ​യ്​​തു​തു​ട​ങ്ങി​യ​ത്. മാ​ർ​ച്ചി​ൽ 10,000 ബാ​ര​ൽ​കൂ​ടി വ​ർ​ധി​പ്പി​ക്കും. ആ​റു​മാ​സം​കൊ​ണ്ട്​ ക്ര​മേ​ണ വ​ർ​ധി​പ്പി​ച്ച്​ പ്ര​തി​ദി​നം 80,000 ബാ​ര​ൽ എ​ത്തി​ക്കാ​നാ​ണ്​ പ​ദ്ധ​തി. ഒ​രു വ​ർ​ഷം കൊ​ണ്ട് ഖ​ഫ്​​ജി​യി​ൽ​ 1,75,000 ബാ​ര​ൽ ആ​യും വ​ഫ്ര​യി​ൽ 1,45,000 ബാ​ര​ൽ ആ​യും പ്ര​തി​ദി​ന ഉ​ൽ​പാ​ദ​നം​ ഉ​യ​ർ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഖ​ഫ്​​ജി​യി​ൽ 2014 ഒ​ക്​​ടോ​ബ​റി​ലും വ​ഫ്ര​യി​ൽ 2015 മേ​യി​ലു​മാ​ണ്​ ഉ​ൽ​പാ​ദ​നം നി​ർ​ത്തി​യ​ത്. 5770 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഭാ​ഗ​മാ​ണ്​ ന്യൂ​ട്ര​ൽ സോ​ൺ ആ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

1922ൽ ​ഉ​ഖൈ​ർ ക​ൺ​വെ​ൻ​ഷ​നി​ൽ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച​പ്പോ​ൾ ഇൗ ​ഭാ​ഗം അ​ങ്ങ​നെ നി​ർ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ദി​നം അ​ഞ്ചു​ല​ക്ഷം ബാ​ര​ൽ എ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ്​ ഇ​വി​ട​ത്തെ റി​ഫൈ​ന​റി. ഡി​സം​ബ​ർ 24ന്​ ​കു​വൈ​ത്തി​ലെ​ത്തി​യ സൗ​ദി ഉൗ​ർ​ജ മ​ന്ത്രി അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ൽ​മാ​ൻ ആ​ലു സ​ഉൗ​ദും കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്വ​ബാ​ഹും ഖ​ന​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​രാ​റി​ൽ ഒ​പ്പി​ട്ടി​രു​ന്നു. ഉ​ൽ​പാ​ദ​നം പു​ന​രാ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത്​ എ​ണ്ണ​മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ ഫാ​ദി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait saudi oil
News Summary - kuwait saudi oil-kuwait-gulf news
Next Story