Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൈ​ബ​ർ സു​ര​ക്ഷ​യി​ൽ...

സൈ​ബ​ർ സു​ര​ക്ഷ​യി​ൽ കു​വൈ​ത്ത്-​സൗ​ദി ധാ​ര​ണ​പ​ത്രം

text_fields
bookmark_border
cyber security kuwait
cancel
camera_alt

കു​വൈ​ത്ത്-​സൗ​ദി പ്ര​തി​നി​ധി​ക​ൾ ധാ​ര​ണ​പ​ത്ര​വു​മാ​യി

കു​വൈ​ത്ത് സി​റ്റി: സൈ​ബ​ർ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ കു​വൈ​ത്തും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് നാ​ഷ​ന​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് മേ​ജ​ർ ജ​ന​റ​ൽ (റി​ട്ട.) എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് ബൗ​റീ​ക്കും സൗ​ദി അ​റേ​ബ്യ​യി​ലെ നാ​ഷ​ന​ൽ സൈ​ബ​ർ സു​ര​ക്ഷ അ​തോ​റി​റ്റി ഗ​വ​ർ​ണ​ർ എ​ൻ​ജി​നീ​യ​ർ മ​ജീ​ദ് അ​ൽ മ​സീ​ദും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു.

റി​യാ​ദ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഗ്ലോ​ബ​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി ഫോ​റ​ത്തി​ന്റെ ര​ണ്ടാം ദി​ന​ത്തി​ലാ​ണ് ഒ​പ്പു​വെ​ച്ച​ത്. വി​വ​ര​ങ്ങ​ൾ പ​ങ്കി​ട​ലും വൈ​ദ​ഗ്ധ്യം കൈ​മാ​റ്റ​വും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ധാ​ര​ണ​പ​ത്രം. സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും സൈ​ബ​ർ ഇ​ടം സം​ര​ക്ഷി​ക്കു​ന്ന​തി​ലും സ​ഹ​ക​ര​ണ​ത്തി​ന് ധാ​ര​ണ​പ​ത്രം ഊ​ന്ന​ൽ ന​ൽ​കു​ന്നു.

സൈ​ബ​ർ സെ​ക്യൂ​രി​റ്റി ഫോ​റ​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​നും ഊ​ഷ്മ​ള​മാ​യ ആ​തി​ഥ്യ​ത്തി​നും സൗ​ദി അ​റേ​ബ്യ​യെ മു​ഹ​മ്മ​ദ് ബൗ​റീ​ക്ക് ന​ന്ദി അ​റി​യി​ച്ചു. ഈ ​സ​ഹ​ക​ര​ണ​ത്തി​ന്റെ ഫ​ല​മാ​യി സൈ​ബ​ർ സു​ര​ക്ഷാ ക​ഴി​വു​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber SecurityKuwait NewsKuwait-Saudi Arabia
News Summary - Kuwait-Saudi Memorandum signed on Cyber ​​Security
Next Story