കുവൈത്ത്-സൗദി ആഭ്യന്തര മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ്
ബിൻ സൗദിനൊപ്പം
കുവൈത്ത് സിറ്റി: ഒന്നാം ഉപപ്ര1ധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹും സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും മന്ത്രാലയങ്ങൾ തമ്മിലെ സുരക്ഷാസഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും പൊതുവായ ആശങ്കയുള്ള വിഷയങ്ങളും ചർച്ചചെയ്തു. സൗദി മന്ത്രാലയ ആസ്ഥാനത്ത് അബ്ദുൽ അസീസ് രാജകുമാരൻ ശൈഖ് ഖാലിദിന് നൽകിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സൗദി അറേബ്യയിലെ കുവൈത്ത് അംബാസഡർ ശൈഖ് സബാഹ് നാസർ അസ്സബാഹ്, കുവൈത്ത്, സൗദി ആഭ്യന്തര മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

