പൊതുസ്ഥലത്തെ പുകവലി: നിയമനിർമാണം വേണമെന്ന് തബ്തബാഇ എം.പി
text_fieldsകുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് തടയാൻ നിയമനിർമാണം വേണമെന്ന് തെറ്റായ പ്രവണതകൾ തടയുന്നതിനുള്ള പാർലമെൻറ് സമിതി അംഗം ഡോ. വലീദ് അൽ തബ്തബാഇ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വിവിധ മന്ത്രാലയ പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ആരോഗ്യ, വാണിജ്യ, ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും പരിസ്ഥിതി വകുപ്പുമാണ് യോഗത്തിൽ പങ്കെടുത്തത്.
പുകവലിക്കുന്നതിന് പ്രത്യേക ഇടങ്ങൾ സജ്ജീകരിക്കുമെന്ന് ധാരണപത്രത്തിൽ ഒപ്പുവെച്ച രാജ്യമാണ് കുവൈത്ത്. മുനിസിപ്പൽ കൗൺസിലിെൻറ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച നിയമം ഉടൻ ഉണ്ടാവേണ്ടതുണ്ട്. രാജ്യത്തെ മഖ്ഹകളുടെ പ്രത്യേകിച്ച് ശീശകളുടെ പ്രവൃത്തി സമയം ക്രമീകരിക്കണമെന്നും തബ്തബാഇ പറഞ്ഞു. ശീശകൾ 24 മണിക്കൂർ പ്രവർത്തിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
