കുവൈത്ത്-റുമേനിയ വാർത്ത ഏജൻസികൾ സഹകരണം ചർച്ചചെയ്തു
text_fieldsകുവൈത്ത് അംബാസഡർ തലാൽ അൽ ഹജ്രി എജെർപ്രസ് ഡയറക്ടർ ജനറൽ ക്ലോഡിയ നിക്കോളക്കൊപ്പം
കുവൈത്ത് സിറ്റി: റുമേനിയയിലെ കുവൈത്ത് അംബാസഡർ തലാൽ അൽ ഹജ്രി റുമേനിയൻ നാഷനൽ പ്രസ് ഏജൻസിയുമായി (എജെർപ്രസ്) സഹകരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. ബുക്കറെസ്റ്റിലെ എജെർപ്രസ് ആസ്ഥാനത്ത് ഡയറക്ടർ ജനറൽ ക്ലോഡിയ നിക്കോളയുമായി അംബാസഡർ ചർച്ച നടത്തി.
കുവൈത്ത് ന്യൂസ് ഏജൻസിയും (കുന) എജെർപ്രസും തമ്മിലുള്ള പൊതുതാൽപര്യമുള്ള പ്രശ്നങ്ങൾ, വൈദഗ്ധ്യ കൈമാറ്റം, പരസ്പര സന്ദർശനങ്ങൾ, വാർത്തവിനിമയം എന്നിവ ചർച്ചയിൽ വന്നതായി തലാൽ അൽ ഹജ്രി അറിയിച്ചു.
ഉഭയകക്ഷിബന്ധം പ്രോത്സാഹിപ്പിക്കുന്നതിലും ജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിലും വലിയ പങ്കുവഹിക്കുന്നതിനാൽ കുനയുമായി മാധ്യമ സഹകരണം വർധിപ്പിക്കാൻ എജെർപ്രസ് താൽപര്യം പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. റുമേനിയ സന്ദർശിക്കാനും എജെർപ്രസിന്റെ പ്രവർത്തനം പരിചയപ്പെടാനും കുന ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ സലിമിനെ ഔദ്യോഗികമായി ക്ഷണിച്ചു. 1889ൽ സ്ഥാപിതമായ എജെർപ്രസിന് യൂറോപ്യൻ തലസ്ഥാനങ്ങളിൽ അടക്കം ധാരാളം ലേഖകരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

