Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജമായി നേടിയ 17 അംഗ കുടുംബത്തിന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

text_fields
bookmark_border
വ്യാജമായി നേടിയ 17 അംഗ കുടുംബത്തിന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്
cancel

കുവൈത്ത് സിറ്റി: വ്യാജ പൗരത്വ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ 17 അംഗ കുടുംബത്തിന്റെ മുഴുവൻ പൗരത്വവും കുവൈത്ത് റദ്ദാക്കി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്‍റെ നേതൃത്വത്തിലുള്ള ദേശീയത അന്വേഷണ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.

മറ്റൊരു ഗൾഫ് രാജ്യത്ത് സ്ഥിരതാമസമാക്കിയ ഈ കുടുംബം തൊഴിൽ സഹായ ഫണ്ട് കൈപ്പറ്റാൻ മാത്രമാണ് കുവൈത്ത് സന്ദർശിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ പൗരത്വ രേഖകൾ ഉപയോഗിച്ച് സർക്കാർ ഫണ്ടുകൾ നിയമവിരുദ്ധമായി തട്ടിയെടുത്ത കേസുകളും അന്വേഷണ പരിധിയിലുണ്ട്.

ഇത്തരം തട്ടിപ്പുകൾക്ക് സഹായം നൽകിയ കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിനും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമെ ഇരട്ട പൗരത്വ ലംഘനങ്ങളുമായി ബന്ധപ്പെട്ട 31 കേസുകളിലും പൗരത്വം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait revokes the citizenship of a 17-member family obtained through fraud
Next Story