52 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: അനധികൃതമായി നേടിയതെന്ന് തെളിഞ്ഞ 52 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി. 40 സ്ത്രീകളുടെയും 12 പുരുഷന്മാരുടെയും പൗരത്വമാണ് റദ്ദാക്കിയത്. വ്യാജ രേഖകൾ ഉപയോഗിച്ചും തെറ്റായ കുടുംബ വംശാവലി അവകാശവാദങ്ങൾ ഉന്നയിച്ചും നേടിയ പൗരത്വങ്ങളും റദ്ദാക്കപ്പെട്ടവയിൽ ഉണ്ട്.
ദേശീയ പൗരത്വ രജിസ്ട്രിയുടെ സമഗ്രത ഉറപ്പാക്കുന്നതിനും നിയമവിരുദ്ധമായ പൗരത്വ സമ്പാദനം തടയുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ തുടർച്ച ആയാണ് നടപടി. ഇതിനായുള്ള കമ്മിറ്റിയുടെ അന്വേഷണത്തിൽ നിരവധി പേരുടെ പൗരത്വം അടുത്തിടെ റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

