Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനുഷ്യക്കടത്ത് തടയാൻ കുവൈത്ത്; തുടർച്ചയായി രണ്ടാം വർഷവും ടയർ 2 പദവി

text_fields
bookmark_border
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മനുഷ്യക്കടത്ത് റിപ്പോർട്ടിൽ കുവൈത്തിന് തുടർച്ചയായി രണ്ടാം വർഷവും ടയർ- 2 പദവി
മനുഷ്യക്കടത്ത് തടയാൻ കുവൈത്ത്; തുടർച്ചയായി രണ്ടാം വർഷവും ടയർ 2 പദവി
cancel

കുവൈത്ത് സിറ്റി: യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മനുഷ്യക്കടത്ത് റിപ്പോർട്ടിൽ കുവൈത്തിന് തുടർച്ചയായി രണ്ടാം വർഷവും ടയർ- 2 പദവി. മനുഷ്യക്കടത്ത് തടയാൻ കുവൈത്ത് നടത്തിയ ശ്രമങ്ങളാണ് റിപ്പോർട്ടിൽ പ്രതിഫലിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. മനുഷ്യക്കടത്ത് കേസുകളിൽ 64 പ്രതികൾക്കെതിരെ നിയമനടപടി ആരംഭിച്ചു. അന്വേഷണത്തിലുള്ള കേസുകൾ മൂന്നിൽനിന്ന് 11 ആയി ഉയർന്നു. രണ്ട് പ്രതികൾക്ക് ശിക്ഷയും വിധിച്ചു.

മനുഷ്യക്കടത്ത് തടയാനും ഇരകളെ സംരക്ഷിക്കാനുമായി പ്രത്യേക വിഭാഗവും രൂപവത്കരിച്ചു. കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രോസിക്യൂട്ടർമാർക്ക് പരിശീലനം നൽകുകയും വിവരങ്ങൾ അറിയിക്കാൻ ഓൺലൈൻ സംവിധാനമൊരുക്കുകയും ചെയ്തതായും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. മനുഷ്യകടത്ത് അന്വേഷണങ്ങളിലും, പ്രോസിക്യൂഷനുകളിലും, ശിക്ഷാവിധികളിലും വർധനവ് രേഖപ്പെടുത്തിയതായി മനുഷ്യക്കടത്തിനും കുടിയേറ്റക്കാരുടെ കള്ളക്കടത്തിനും എതിരായ പെർമനന്റ് നാഷണൽ കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർമാനായ നീതിന്യായ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി അവതേഫ് അൽ സനദ് പറഞ്ഞു. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait Public Prosecution Fights Human Trafficking
Next Story