പാകിസ്താനികൾക്ക് കുവൈത്ത് വിസ പുനരാരംഭിച്ചു
text_fieldsഡോ. സഫർ ഇഖ്ബാൽ
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മേഖലയിൽ കൂടുതൽ പാകിസ്താനികളെ നിയമിക്കുന്നു. 1,200 പാകിസ്താൻ നഴ്സുമാരെ ഉടൻ കുവൈത്തിൽ എത്തിക്കുമെന്ന് കുവൈത്തിലെ പാകിസ്താൻ അംബാസഡർ ഡോ.സഫർ ഇഖ്ബാൽ അറിയിച്ചു. ആദ്യഘട്ടമായി 125 പേർ എത്തേണ്ടിയിരുന്നെങ്കിലും താമസ പ്രശ്നങ്ങളാൽ വൈകിയതായും ഇത് പരിഹരിക്കാൻ നടപടികൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിൽ വിസ, കുടുംബ സന്ദർശനം, ആശ്രിതർ, ടൂറിസ്റ്റ്, വാണിജ്യ വിസകൾ അടക്കം പാകിസ്താനികൾക്ക് കുവൈത്ത് വിസ പുനരാരംഭിച്ചതായും ഡോ. സഫർ ഇഖ്ബാൽ പറഞ്ഞു. പുതിയ തൊഴിൽ ധാരണാപത്രം ഉടൻ ഒപ്പിടും. അതിന്റെ ചില ഭാഗങ്ങൾ ഇതിനകം നടപ്പിലാക്കിയതായും അദ്ദേഹം പറഞ്ഞു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തിയതായും പാകിസ്താനും കുവൈത്തും തമ്മിലുള്ള സൗഹൃദം 1947 മുമ്പേ തുടങ്ങിയതാണെന്നും, പലതരത്തിലുള്ള സഹകരണങ്ങളിൽ ഇപ്പോഴും ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 93,000 ത്തിലധികം പാകിസ്താനികൾ കുവൈത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

