കുവൈത്ത്: വിസക്കച്ചവടം തടയാൻ കനത്ത നടപടികളുമായി കരട് താമസ നിയമം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ താമസവുമായി ബന്ധപ്പെട്ട കരടുനിയമം മന്ത്രിസഭ അംഗീകരിച്ചു. ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമകൾക്ക് രണ്ടുവർഷം തടവും 5000 മുതൽ 10000 ദീനാർ വരെ പിഴയും വിധിക്കുന്നതാണ് നിർദ്ദിഷ്ട നിയമം.
സ്പോൺസർമാരിൽനിന്ന് മാറി ജോലി ചെയ്യുന്നവർക്കും ഇതേ ശിക്ഷയാണ് നിർദേശിക്കുന്നത്. ഏതെങ്കിലും തൊഴിലാളി ഒളിച്ചോടിപോവുകയോ ഇഖാമ റദ്ദാക്കുകയോ ചെയ്താൽ സ്പോൺസർ ഉടനെ അധികൃതരെ അറിയിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ സ്പോൺസർക്ക് 600 ദീനാർ മുതൽ 2000 ദീനാർ വരെ പിഴ ചുമത്തും.
വിസക്കച്ചവടക്കാർക്ക് ശക്തമായ ശിക്ഷ നൽകാൻ വ്യവസ്ഥയുള്ള കരടുനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്.വിസക്കച്ചവടക്കാർച്ച് 5000 മുതൽ 10000 ദീനാർ വരെ പിഴയും മൂന്നുവർഷം തടവുശിക്ഷയും നിർദേശിക്കുന്നു. പണം വാങ്ങി വിദേശികളെ കുവൈത്തിലേക്ക് കൊണ്ടുവരികയും ഇഖാമ പുതുക്കാനും തൊഴിൽ സ്റ്റാറ്റസ് അനധികൃതായി മാറ്റാനും സഹായിക്കുന്നവർക്ക് ഇൗ ശിക്ഷ ലഭിക്കും.
അനധികൃതമായി കൊണ്ടുവരുന്ന ഒാരോ തൊഴിലാളിക്കും പ്രത്യേകം പിഴ നൽകേണ്ടിവരും. കുറ്റവാളി സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും അഞ്ചുവർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാലും ശിക്ഷ ഇരട്ടിക്കും. വിസ പുതുക്കാനും വർക്ക് പെർമിറ്റ് നേടാനും കൈക്കൂലി കൊടുക്കുന്ന വിദേശ തൊഴിലാളിക്ക് ഒരു വർഷം തടവും 1000 ദീനാർ പിഴയും ആണ് ശിക്ഷ.
കരടുനിയമം പ്രാബല്യത്തിലായാൽ രാജ്യത്തെ വിസക്കച്ചടത്തിന് തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ജനസംഖ്യാ അസന്തുലനത്തിന് കാരണമിതെന്നാണ് മന്ത്രിസഭയുടെയും പാർലമെൻറിെൻറയും വിലയിരുത്തൽ. വിസക്കച്ചവടക്കാർക്ക് മാത്രമല്ല, അതിന് കൂട്ടുനിൽക്കുന്നവർക്കും കനത്ത ശിക്ഷ ഉറപ്പുവരുത്തുന്നതോടെ ഇൗ പ്രതിഭാസം അവസാനിപ്പിക്കാൻ കഴിഞ്ഞേക്കും. അതേസമയം, സ്പോൺസർ മാറി ജോലി ചെയ്യുന്നവർക്ക് വലിയ ശിക്ഷ ലഭിക്കുന്നത് വിദേശികൾക്ക് തിരിച്ചടിയാണ്. ആയിരക്കണക്കിന് വിദേശികൾ നിലവിൽ സ്പോൺസർ മാറി ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

