Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി​ക​ൾ രാ​ജ്യം...

പ്ര​വാ​സി​ക​ൾ രാ​ജ്യം വി​ടും മു​മ്പ് വൈ​ദ്യു​തി ബി​ൽ അ​ട​ക്ക​ണമെന്ന് കുവൈത്ത്; വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്ക് രാ​ജ്യം വി​ടാ​നാ​കി​ല്ല

text_fields
bookmark_border
പ്ര​വാ​സി​ക​ൾ രാ​ജ്യം വി​ടും മു​മ്പ് വൈ​ദ്യു​തി ബി​ൽ അ​ട​ക്ക​ണമെന്ന് കുവൈത്ത്; വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്ക് രാ​ജ്യം വി​ടാ​നാ​കി​ല്ല
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ൾ രാ​ജ്യം വി​ടു​ന്ന​തി​നു മു​മ്പ് വൈ​ദ്യു​തി-​ജ​ല ഉ​പ​ഭോ​ഗ ബി​ൽ അ​ട​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ശേ​ഷം കു​ടി​ശ്ശി​ക​യു​ള്ള​വ​ർ​ക്ക് അ​ത് അ​ട​ച്ചു​തീ​ർ​ക്കാ​തെ രാ​ജ്യം വി​ടാ​നാ​കി​ല്ല.

പ്ര​വാ​സി​ക​ൾ​ക്ക് വൈ​ദ്യു​തി ഉ​പ​ഭോ​ഗ ബി​ൽ പേ​മെ​ന്റു​ക​ൾ മെ​വ്-​പേ, സ​ഹ​ൽ ആ​പ്പു​ക​ൾ, സ​ർ​ക്കാ​ർ ഇ​ല​ക്‌​ട്രോ​ണി​ക് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ വ​ഴി ഓ​ൺ​ലൈ​നാ​യി അ​ട​ക്കാം. കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടി-4 ​ടെ​ർ​മി​ന​ലി​ലെ ഉ​പ​ഭോ​ക്തൃ സേ​വ​ന ഓ​ഫി​സി​ലും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സാ​മ്പ​ത്തി​ക​ന​ഷ്ടം ത​ട​യാ​നും ക​ട​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കാ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ സം​രം​ഭം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. പ്ര​വാ​സി​ക​ളും സ​ന്ദ​ർ​ശ​ക​രും രാ​ജ്യം വി​ടു​ന്ന​തി​നു​മു​മ്പ് ഗ​താ​ഗ​ത പി​ഴ​ക​ൾ ഒ​ടു​ക്ക​ണ​മെ​ന്ന നി​യ​മം ക​ഴി​ഞ്ഞ ആ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​ന്നി​രു​ന്നു. ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന പി​ഴ ഒ​ടു​ക്കാ​തെ വ്യ​ക്തി​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും നി​ല​വി​ൽ രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്കു പോ​കാ​നാ​കി​ല്ല. അ​തി​ർ​ത്തി​ക​ളി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലും ഇ​തി​നാ​യി സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​നി​യ​മം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ നി​ര​വ​ധി പേ​രു​ടെ യാ​ത്ര​ക്ക് ത​ട​സ്സം വ​രു​ക​യും വ​ലി​യ തു​ക തി​രി​ച്ച​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​വി​ധ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മ​പ്ര​ശ്നം കാ​ര​ണം നേ​ര​ത്തേ മു​ത​ൽ യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി വ​രു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ​യാ​ണ് വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ൾ​ക്ക് അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന മ​റ്റു മ​ന്ത്രാ​ല​യ​ങ്ങ​ളും സ​മാ​ന​മാ​യ രീ​തി പി​ന്തു​ട​രു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും വ​കു​പ്പു​ക​ളി​ലും ക​ടം പി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന്റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ സം​വി​ധാ​നം രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, വൈ​ദ്യു​തി, ജ​ലം, ഗ​താ​ഗ​തം, ആ​രോ​ഗ്യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ങ്ങ​ൾ, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ എ​ന്നി​വ​യും മ​റ്റു പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലെ ഏ​കോ​പ​ന​ത്തി​ലാ​കും ഇ​ത് പൂ​ർ​ത്തി​യാ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electricity billKuwaitexpatriates
News Summary - Kuwait requires expatriates to pay electricity bills before leaving the country
Next Story