ഐ.എസ്.എസ്.എഫിൽ കുവൈത്ത് പ്രാതിനിധ്യം
text_fieldsദുഐജ് അൽ ഒതൈബി സഹപ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു
കുവൈത്ത് സിറ്റി: ഇന്റർനാഷനൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷനിൽ (ഐ.എസ്.എസ്.എഫ്) ഇനി കുവൈത്ത് പ്രാതിനിധ്യവും. കുവൈത്ത്, അറബ് ഷൂട്ടിങ് ഫെഡറേഷൻ പ്രസിഡന്റ് ദുഐജ് അൽ ഒതൈബി ഐ.എസ്.എസ്.എഫ് എക്സിക്യൂട്ടിവ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഐ.എസ്.എസ്.എഫ് പൊതുസമ്മേളനത്തോടനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പിലാണ് ദുഐജ് അൽ ഒതൈബിയുടെ മികച്ച വിജയം.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, കുവൈത്തിലെ ജനങ്ങൾ എന്നിവർക്ക് ദുഐജ് അൽ ഒതൈബി നന്ദി പറഞ്ഞു.
തന്നെയും തന്റെ രാജ്യത്തെയും പിന്തുണച്ചതിന് എല്ലാ അറബ്, ഇസ്ലാമിക, ഏഷ്യൻ രാജ്യങ്ങൾക്കും യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും സുഹൃത്തുക്കൾക്കും അദ്ദേഹം നന്ദി പറഞ്ഞു. 2023 ഫെബ്രുവരിയിൽ ദേശീയ ആഘോഷങ്ങളോടനുബന്ധിച്ച് കുവൈത്തിൽ നടക്കാനിരിക്കുന്ന അമീർസ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ലോകചാമ്പ്യന്മാരെ അദ്ദേഹം ക്ഷണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

