Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസിൽ മെഡൽനേട്ടം ആവർത്തിച്ച് കുവെത്ത്

text_fields
bookmark_border
വ്യക്തിഗത കാറ്റ കരാട്ടെ ഇനത്തിൽ വെങ്കലം
ഏഷ്യൻ ഗെയിംസിൽ മെഡൽനേട്ടം ആവർത്തിച്ച് കുവെത്ത്
cancel
camera_alt

സയ്യിദ് അൽ മൗസവി

കുവൈത്ത് സിറ്റി: ഏഷ്യൻ ഗെയിംസിൽ മെഡൽനേട്ടം ആവർത്തിച്ചു കുവെത്ത്. പുരുഷന്മാരുടെ വ്യക്തിഗത കാറ്റ കരാട്ടെ ഇനത്തിൽ കുവൈത്ത് താരം സയ്യിദ് അൽ മൗസവി വെങ്കല മെഡൽ നേടി.

പുരുഷന്മാരുടെ 60 കിലോ കുമിതെ കരാട്ടെ ഇനത്തിൽ ഇന്തോനേഷ്യയുടെ ക്രിസ്റ്റഫർ എഡ്ബെർട്ടിനെ പരാജയപ്പെടുത്തിയാണ് ​നേട്ടം. ഇതോടെ കുവൈത്തിന്റെ മെഡൽ നേട്ടം ഒരു സ്വർണവും രണ്ടു വെങ്കലവും അടക്കം മൂന്നായി.

ഗെയിംസിന്റെ ആദ്യ ദിനത്തിൽ പുരുഷന്മാരുടെ 60 കിലോഗ്രാം കുമിതെ വിഭാഗത്തിൽ കുവൈത്ത് കരാട്ടെ താരം അബ്ദുല്ല ഷാബാൻ സ്വർണ്ണ മെഡൽ നേടിയിരുന്നു.

ടെക്ബാൾ പുരുഷ ഡബിൾസ് വിഭാഗത്തിൽ കുവൈത്ത് ടീം വെങ്കല മെഡലും സ്വന്തമാക്കി. ജപ്പാനിലെ ഐച്ചി നഗോയയിൽ ആരംഭിച്ച ഇരുപതാമത് ഏഷ്യൻ ഗെയിംസിൽ 16 കായിക ഇനങ്ങളിലായി 120 പുരുഷ-വനിത താരങ്ങൾ കുവൈത്തിനായി മൽസര രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait repeats medal success at the Asian Games
Next Story