Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് ശാന്തം; പുതിയ...

കുവൈത്ത് ശാന്തം; പുതിയ ആക്രമണങ്ങളില്ല

text_fields
bookmark_border
കുവൈത്ത് ശാന്തം; പുതിയ ആക്രമണങ്ങളില്ല
cancel

കുവൈത്ത് സിറ്റി: യു.എസ്- ഇറാൻ താൽകാലിക വെടിനിർത്തലിന് പിറകെ രാജ്യത്ത് സമാധാന പ്രതീക്ഷ. വ്യാഴാഴ്ച കുവൈത്ത് ശാന്തമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിയുക്ത മേഖലകളിൽ സൈനിക നീക്കമോ സംഭവവികാസങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യ സുരക്ഷ സംരക്ഷിക്കുന്നതിനും ഏതെങ്കിലും നടപടി ഉണ്ടായാൽ ഉടനടി പ്രതികരിക്കുന്നതിനും സായുധ സേന ഉയർന്ന ജാഗ്രത തുടരുകയാണ്. രാജ്യത്തെ സ്ഥിതിഗതികൾ സുസ്ഥിരവും സുരക്ഷിതവും നിയന്ത്രണത്തിലുമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിന്റെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടാനും സുരക്ഷ-സൈനിക സ്ഥാപനങ്ങൾക്ക് കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. മുൻ ആക്രമണങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട 17 അവശിഷ്ട റിപ്പോർട്ടുകൾ വ്യാഴാഴ്ച കൈകാര്യം ചെയ്തതു. ഇതോടെ ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷമുള്ള ഇത്തരം കേസുകളുടെ എണ്ണം 793 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iran attackKuwaitendedMiddle East Conflict
News Summary - Kuwait remains calm; no new attacks reported
Next Story