Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭൂകമ്പ ബാധിതർക്ക്...

ഭൂകമ്പ ബാധിതർക്ക് ആശ്വാസമായി കുവൈത്ത്

text_fields
bookmark_border
ഭൂകമ്പ ബാധിതർക്ക് ആശ്വാസമായി കുവൈത്ത്
cancel

കു​വൈ​ത്ത് സി​റ്റി: തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ഭൂ​ക​മ്പ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കു​വൈ​ത്ത് ജനത.

ദു​ര​ന്തം സം​ഭ​വി​ച്ച​തി​ന് പി​റ​കെ ആ​ദ്യ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​രു കോ​ടി ഡോ​ള​ർ സ​ഹാ​യം ന​ൽ​കി. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ്വ​കാ​ര്യ കൂ​ട്ടാ​യ്മ​ക​ളു​മ​ല്ലാം സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി രം​ഗ​ത്തു​ണ്ട്. ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കാ​ർ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

സ​ഹാ​യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച കു​വൈ​ത്തി​ൽ​നി​ന്ന് ആ​ദ്യ വി​മാ​നം പു​റ​പ്പെ​ട്ടു. കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രു​ക​യാ​ണ്. തു​ർ​ക്കി​യ​യി​ലേ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് ഒ​രു വി​മാ​നം അ​നു​വ​ദി​ക്കാ​ൻ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​രു രാ​ജ്യ​ങ്ങ​ളെ​യും സ​ഹാ​യി​ക്കാ​നാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന കാ​മ്പ​യി​നി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​ന് 30 ചാ​രി​റ്റി​ക​ളി​ൽ​നി​ന്നും ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നു​മു​ള്ള അ​പേ​ക്ഷ​ക​ൾ സാ​മൂ​ഹി​ക​കാ​ര്യ, ക​മ്യൂ​ണി​റ്റി വി​ക​സ​ന മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചു. സ​ഹാ​യം അ​യ​ക്കു​ന്ന​ത് ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​മ്പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തി​നും സം​യോ​ജ​ന​ത്തി​നും മ​ന്ത്രി മാ​യ് അ​ൽ ബാ​ഗ്‍ലി ഉ​ത്ത​ര​വി​ട്ടു.

തു​ർ​ക്കി​യ​യി​ലെ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് പെ​ട്ടെ​ന്നു​ള്ള ഇ​ട​പെ​ട​ലി​നും മ​ന്ത്രാ​ല​യം പ​രി​ശ്ര​മി​ക്കു​ന്നു.

വിദേശകാര്യമന്ത്രി തുർക്കിയ മന്ത്രിയെ ഫോണിൽ വിളിച്ചു

കു​വൈ​ത്ത് സി​റ്റി: ബു​ധ​നാ​ഴ്ച അ​മീ​രി ദി​വാ​ൻ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് അ​ൽ സ​ബ​ലി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മെ​വ്‌​ലൂ​ത് കാ​വു​സോ​ഗ്ലു​മാ​യി ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി. സം​ഭാ​ഷ​ണ​ത്തി​ൽ, കു​വൈ​ത്തി​ലെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​നും സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി ശൈ​ഖ് സ​ലീം തു​ർ​ക്കി​യ സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ച്ചു. മ​രി​ച്ച​വ​ർ​ക്ക് ഉ​ന്ന​ത പ​ദ​വി​ക​ൾ ല​ഭി​ക്ക​ട്ടെ​യെ​ന്നും പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം പ്രാ​ർ​ഥി​ച്ചു. തു​ർ​ക്കി​യ​യി​ലേ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ അ​യ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി കു​വൈ​ത്ത് നേ​താ​ക്ക​ളോ​ടും സ​ർ​ക്കാ​റി​നോ​ടും ജ​ന​ങ്ങ​ളോ​ടും ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് ന​ന്ദി അ​റി​യി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും, കു​വൈ​ത്തി​ന്റെ മാ​നു​ഷി​ക പ​ങ്കും വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ​സ​ഹാ​യ​ങ്ങ​ൾ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ർ​ക്കി​യ എം​ബ​സി സ​ന്ദ​ർ​ശി​ച്ച ശൈ​ഖ് സ​ലീം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു

ആ​ശ്വാ​സ​വും പി​ന്തു​ണ​യു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

കു​വൈ​ത്ത് സി​റ്റി: ഭൂ​ക​മ്പം ന​ഷ്ടം വി​ത​ച്ച തു​ർ​ക്കി​യ​ക്ക് ആ​ശ്വാ​സ​വും പി​ന്തു​ണ​യു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​സ്സ​ബാ​ഹ്. ബു​ധ​നാ​ഴ്ച തു​ർ​ക്കി​യ എം​ബ​സി സ​ന്ദ​ർ​ശി​ച്ച ശൈ​ഖ് സ​ലീം സ​ർ​ക്കാ​റി​നും ഭൂ​ക​മ്പ​ബാ​ധി​ത​രാ​യ ജ​ന​ങ്ങ​ൾ​ക്കും അ​നു​ശോ​ച​നം അ​റി​യി​ച്ചു. ദു​ര​ന്ത​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും ആ​ത്മാ​ർ​ഥ​മാ​യ ആ​ശ്വാ​സ​വും പ്ര​ക​ടി​പ്പി​ച്ച മ​ന്ത്രി അ​ത് എം​ബ​സി​യി​ലെ അ​നു​ശോ​ച​ന ലെ​ഡ്ജ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി. നി​ര​വ​ധി പേ​ർ മ​രി​ക്കാ​നും, പ​രി​​ക്കേ​ൽ​ക്കാ​നും ഇ​ട​യാ​ക്കു​ക​യും വ​സ്തു​വ​ക​ക​ൾ ന​ശി​ക്കു​ക​യും ചെ​യ്ത ദു​ര​ന്ത​ത്തി​ൽ മ​ന്ത്രി തു​ർ​ക്കി​യ ജ​ന​ത​യോ​ട് കു​വൈ​ത്തി​ന്റെ സ​ഹ​താ​പ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും അ​റി​യി​ച്ചു. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള പി​ന്തു​ണ​യും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കു​വൈ​ത്തി​ന്റെ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്ത​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaitearthquake victims
News Summary - Kuwait relief for earthquake victims
Next Story