Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയ​മ​നി​ലെ...

യ​മ​നി​ലെ കു​ടി​യി​റ​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് കെ.​ആ​ർ.​സി.​എ​സ് സ​ഹാ​യം

text_fields
bookmark_border
കെ.​ആ​ർ.​സി.​എ​സ്
cancel
camera_alt

കെ.​ആ​ർ.​സി.​എ​സ്വി​ത​ര​ണ​ത്തി​ന് ഒ​രു​ക്കി​യ വ​സ്തു​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: സെ​ൻ​ട്ര​ൽ യ​മ​നി​ലെ മ​ആ​രി​ബ് ഗ​വ​ർ​ണ​റേ​റ്റി​ൽ കു​ടി​യി​റ​ക്ക​പ്പെ​ട്ട 400 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) വ​സ്ത്ര​ങ്ങ​ൾ ന​ൽ​കി. ‘കു​വൈ​ത്ത് ബി​സൈ​ഡ് യു’​കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി തു​ട​ർ​ച്ചാ​യി എ​ട്ടാം വ​ർ​ഷ​വും തു​ട​രു​ന്ന സ​ഹാ​യ​മാ​ണി​ത്. കെ.​ആ​ർ.​സി.​എ​സി​ന്റെ പ്രാ​ദേ​ശി​ക പ​ങ്കാ​ളി​യാ​യ ഇ​സ്തി​ജാ​ബ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം. നി​ർ​ധ​ന​രെ, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും സ​ഹാ​യം ല​ക്ഷ്യ​മി​ടു​ന്ന​താ​യി കെ.​ആ​ർ.​സി.​എ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ ഔ​ൻ അ​റി​യി​ച്ചു.

ശൈ​ത്യ​കാ​ല​ത്ത് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ ല​ഘൂ​ക​രി​ക്ക​ലാ​ണ് ല​ക്ഷ്യ​മെ​ന്നും സൊ​സൈ​റ്റി​യു​ടെ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കു​ന്ന അ​ൽ ഔ​ൻ പ​റ​ഞ്ഞു. യ​മ​ൻ പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​മാ​യും പ​ങ്കാ​ളി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് ജ​ലം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഭ​വ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ യെ​മ​നി​ക​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​നം കെ.​ആ​ർ.​സി.​എ​സ് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait red crescent society
News Summary - Kuwait Red Crescent Society
Next Story