Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക ഹാപ്പിനസ് റിപ്പോർട്ടിൽ കുവൈത്ത് 40ാം സ്ഥാനത്ത്; ഹാപ്പിയാണ് ഇവിടെ

text_fields
bookmark_border
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം യുവാക്കൾക്കിടയിൽ വ്യാപിക്കുന്നതായും റിപ്പോർട്ട്
ലോക ഹാപ്പിനസ് റിപ്പോർട്ടിൽ കുവൈത്ത് 40ാം സ്ഥാനത്ത്; ഹാപ്പിയാണ് ഇവിടെ
cancel

കുവൈത്ത് സിറ്റി: ലോക ഹാപ്പിനസ് റിപ്പോർട്ടിൽ കുവൈത്ത് മുൻ നിര സഥാനത്ത്. ഓക്‌സ്‌ഫോർഡ് സെന്റർ ഫോർ വെൽബീയിംഗ് റിസർച്ച് അടുത്തിടെ പുറത്തിറക്കിയ 2026 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ കുവൈത്ത് 40ാം സ്ഥാനം രേഖപ്പെടുത്തി.

തുടർച്ചയായ ഒൻപതാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യമെന്ന സ്ഥാനം ഫിൻലാൻഡ് നിലനിർത്തി. ഐസ്‌ലാൻഡ്, ഡെൻമാർക്ക്, സ്വീഡൻ, നോർവേ തുടങ്ങിയ നോർഡിക് രാജ്യങ്ങൾ ആദ്യ പത്തിൽ ഇടം നേടിയതായും മൊത്തത്തിലുള്ള ജീവിത വിലയിരുത്തലിൽ കുവൈത്ത് 40-ാം സ്ഥാനത്തെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 2023 ലെ 23ാം സ്ഥാനത്ത് നിന്ന് കോസ്റ്റാറിക്ക നാലാം സ്ഥാനത്തേക്ക് ഉയർന്നു.

ശക്തമായ കുടുംബബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും മൂലമുള്ള ക്ഷേമമാണ് ഈ പുരോഗതിക്ക് കാരണമെന്ന് റിപ്പോർട്ട് പറയുന്നു. അതിനിടെ, സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം യുവാക്കൾക്കിടയിൽ വ്യാപിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിച്ചു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെയും പടിഞ്ഞാറൻ യൂറോപ്പിലെയും കൗമാരക്കാരായ സ്ത്രീകളിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായും വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ദീർഘനേരം ചെലവഴിച്ചതിനാൽ അമേരിക്ക, കാനഡ,ആസ്‌ത്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ 25 വയസ്സിന് താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait ranks 40th in the World Happiness Report; Happy people are here
Next Story