കുവൈത്ത് റേഞ്ച് കമ്മിറ്റി സമസ്ത മദ്റസ പ്രവേശനോത്സവം
text_fields കുവൈത്തിലെ സമസ്ത മദ്റസകളിലെ പ്രവേശനോത്സവം സമസ്ത മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: എസ്.കെ.ജെ.എം കുവൈത്ത് റേഞ്ച് കമ്മിറ്റി കുവൈത്തിലെ സമസ്ത മദ്റസകളിലെ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനോത്സവം 'മിഹ്റജാനുല്‍ ബിദായ 2021' സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടി സമസ്ത മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
എസ്.കെ.ജെ.എം കുവൈത്ത് റേഞ്ച് കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് അഷ്റഫ് അന്‍വരി പട്ടാമ്പി അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ ചെയര്മാന് ഹംസ ബാഖവി പ്രാർഥന നിര്‍വഹിച്ചു.കേന്ദ്ര പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, വിദ്യാഭ്യാസ വകുപ്പ് കേന്ദ്ര കണ്‍വീനര്‍ ഫൈസല്‍ ചാനേത്ത് എന്നിവര്‍ സംസാരിച്ചു.
എസ്.കെ.ജെ.എം കുവൈത്ത് റേഞ്ച് ഭാരവാഹികള്‍, കെ.ഐ.സി കേന്ദ്ര, മേഖല, യൂനിറ്റ് ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസ, ഫഹാഹീല്‍ ദാറുല്‍ തഅലീമില്‍ ഖുര്‍ആന്‍ മദ്റസ, സാല്‍മിയ മദ്റസതുന്നൂര്‍ എന്നീ മദ്റസകളിലെ മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികള്‍, വിദ്യാർഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.കുവൈത്ത് റേഞ്ച് ജനറൽ സെക്രട്ടറി അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും ട്രഷറര്‍ നിസാര്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു.

