നഴ്സുമാർക്ക് രാമപുരത്തിന്റെ സ്നേഹാദരം
text_fieldsആദരവ് ഏറ്റുവാങ്ങിയ നഴ്സുമാർ മന്ത്രി റോഷി അഗസ്റ്റിനും രാമപുരം അസോസിയേഷൻ കുവൈത്ത് അംഗങ്ങൾക്കുമൊപ്പം
കുവൈത്ത് സിറ്റി: കോവിഡ്-19 മഹാമാരി സമയത്ത് അപകടമുനമ്പിൽ ജോലിചെയ്ത നഴ്സുമാരെ രാമപുരം അസോസിയേഷൻ കുവൈത്ത് ആദരിച്ചു. കോവിഡ് കാലത്ത് ആതുരരംഗത്ത് നിസ്തുല സേവനം കണക്കിലെടുത്ത് രാമപുരം നിവാസികളായ നഴ്സുമാരെയാണ് ആദരിച്ചത്. ഇവർക്ക് രാമപുരം അസോസിയേഷൻ കുവൈത്ത് നടത്തിയ ഓണാഘോഷവേളയിൽ മന്ത്രി റോഷി അഗസ്റ്റിൻ മെമന്റോ കൈമാറി. പ്രവാസലോകത്തെ സംഘടനകളുടെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ച മന്ത്രി, കുവൈത്തിലെ ആതുരസേവന രംഗത്ത് ജോലി ചെയ്യുന്നവരെ ആദരിക്കുന്നത് സമൂഹത്തിനു നല്ലൊരു സന്ദേശമാണ് നൽകുന്നതെന്നും പറഞ്ഞു.
നിയമത്തിനു വിധേയമായി കേരള സർക്കാറിന്റെ എല്ലാവിധ പിന്തുണയും പ്രവാസലോകത്തു ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമപുരംകാരായ 60ഓളം നഴ്സുമാരെയാണ് ആദരിച്ചത്. മഹാമാരിയെ പ്രതിരോധിക്കാൻ തങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ മാറ്റി നിർത്തിക്കൊണ്ട് സ്വാന്തനസ്പർശമായി പ്രവർത്തിച്ചവരോടുള്ള കടപ്പാടാണ് ഇതിലൂടെ രാമപുരം അസോസിയേഷൻ രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

