കുവൈത്തിൽ വിവാഹപ്രായം 18 വയസ്സായി ഉയർത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കുറഞ്ഞ വിവാഹ പ്രായം 18 വയസ്സാക്കി ഉയർത്തി നീതിന്യായ മന്ത്രാലയം. ഇണകൾ വൈകാരികവും സാമൂഹികവുമായ പക്വത നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് വിവാഹപ്രായം ഉയർത്തിയത്.
കുവൈത്തിൽ വിവാഹിതരാകാനുള്ള ചുരുങ്ങിയ പ്രായം പുരുഷന്മാർക്ക് 17 വയസ്സും സ്ത്രീകൾക്ക് 15 വയസ്സും ആയിരുന്നു. 2024ൽ 1,145 പ്രായപൂർത്തിയാകാത്ത വിവാഹങ്ങളുടെ രജിസ്ട്രേഷൻ നടന്നതായാണ് കണക്കുകള്‍.
പ്രായപൂർത്തിയാകാത്തവർക്കിടയിലെ വിവാഹമോചന നിരക്ക് മുതിർന്നവരേക്കാൾ ഇരട്ടിയാണ്. കുടുംബ സ്ഥിരതയും കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുകയാണ് നിയമ ഭേദഗതിയുടെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് നിയമ വ്യവസ്ഥ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതി വരുത്തിയത്. ഭാവി തലമുറകൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ ജീവിതാന്തരീക്ഷം ഒരുക്കാൻ രാജ്യം പ്രതിജ്ഞാബദ്ധരാണെന്ന് നീതിന്യായ മന്ത്രി നാസർ അൽസുമൈത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

