പ്ര​വ​ച​ന​ങ്ങ​ൾ ശ​രി​വെ​ച്ച്​  ഇ​ടി​യും മ​ഴ​യും

  • ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ  ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​

08:15 AM
20/03/2017

കു​വൈ​ത്ത്​ സി​റ്റി: പ്ര​മു​ഖ ഗോ​ള​നി​രീ​ക്ഷ​ക​ൻ ആ​ദി​ൽ അ​ൽ മ​ർ​സൂ​ഖി​​െൻറ പ്ര​വ​ച​നം ശ​രി​വെ​ച്ച്​ കു​വൈ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച ഇ​ടി​യും മ​ഴ​യു​മു​ണ്ടാ​യി. 
രാ​ജ്യ​ത്ത്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​സ്​​ഥി​ര​മാ​യ കാ​ലാ​വ​സ്​​ഥ അ​നു​ഭ​വ​പ്പെ​ടു​ന്ന​തോ​ടൊ​പ്പം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യാ​ണ്​ ആ​ദി​ൽ മ​ർ​സൂ​ഖ്​ നി​രീ​ക്ഷി​ച്ച​ത്​. വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ച്ച​തി​നൊ​പ്പം പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​ർ​ന്നു. 
സു​ഡാ​നി​ൽ​നി​ന്ന് രൂ​പ​പ്പെ​ട്ട് ഗ​ൾ​ഫ് ല​ക്ഷ്യ​മാ​ക്കി​യെ​ത്തു​ന്ന ന്യൂ​ന​മ​ർ​ദ​മാ​ണ് മ​ഴ​ക്ക് കാ​ര​ണ​മാ​യ​ത്​. നേ​രി​യ തോ​തി​ൽ ത​ണു​പ്പും അ​നു​ഭ​വ​പ്പെ​ട്ടു. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളി​ലാ​യി മി​ത​ശീ​തോ​ഷ്​​ണ​മാ​യ ന​ല്ല കാ​ലാ​വ​സ്​​ഥ​യാ​യി​രു​ന്നു രാ​ജ്യ​ത്ത്​ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്​. 

COMMENTS