Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ന​ത്ത ചൂ​ടി​ൽ...

ക​ന​ത്ത ചൂ​ടി​ൽ ആ​ശ്വാ​സ മ​ഴ

text_fields
bookmark_border
rain
cancel
camera_alt

വെ​ള്ളി​യാ​ഴ്ച അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ മ​ഴ​യി​ൽ റോ​ഡി​ലൂ​ടെ നീ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ക​ന​ത്ത ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്ത് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ മി​ന്ന​ലോ​ടെ എ​ത്തി​യ മ​ഴ ക​ന​ത്തു​പെ​യ്തി​ല്ലെ​ങ്കി​ലും ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി. ഉ​ച്ച​യോ​ടെ ആ​കാ​ശം മേ​ഘാ​വൃ​ത​മാ​യ​തോ​ടെ കാ​ലാ​വ​സ്ഥ വ​കു​പ്പ് ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​​പ്പെ​ടു​വി​ച്ചി​രു​ന്നു. സു​ര​ക്ഷ, ട്രാ​ഫി​ക് സ​ഹാ​യ​ത്തി​നാ​യി എ​മ​ർ​ജ​ൻ​സി ഫോ​ണി​ലേ​ക്ക് (112) വി​ളി​ക്കാ​നും വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, അ​നി​ഷ്ട സം​ഭ​വ​ങ്ങ​​​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. മ​ഴ വൈ​കാ​തെ നി​ല​ക്കു​ക​യും ചെ​യ്തു. ഉ​യ​ർ​ന്ന ആ​ർ​ദ്ര​ത​യാ​ണ് വെ​ള്ളി​യാ​ഴ്ച​യി​ലെ മ​ഴ​ക്കു കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ൻ ഇ​സ റ​മ​ദാ​ൻ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ഇ​ട​ക്കി​ടെ മ​ഴ പെ​യ്യാ​നു​ള്ള പ​രി​മി​ത​മാ​യ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച മു​ത​ൽ ഈ​ർ​പ്പം ഗ​ണ്യ​മാ​യി കു​റ​യാ​ൻ തു​ട​ങ്ങും. ഈ ​മാ​സം 24ന് ‘​സു​ഹൈ​ൽ’ ന​ക്ഷ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തോ​ടെ വീ​ണ്ടും ഉ​യ​രും. അ​ടു​ത്ത​യാ​ഴ്ച വീ​ശു​ന്ന കാ​റ്റി​നൊ​പ്പം ഈ​ർ​പ്പം കു​റ​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഈ ​ആ​ഴ്ച ഉ​യ​ർ​ന്ന ആ​ർ​ദ്ര​ത 70 മു​ത​ൽ 80 ശ​ത​മാ​നം വ​രെ എ​ത്തു​മെ​ന്നും വ​ട​ക്ക​ൻ-​തെ​ക്ക​ൻ കാ​റ്റ് തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ എ​സ്സ റ​മ​ദാ​ൻ അ​റി​യി​ച്ചു. ഈ​ർ​പ്പം ആ​ളു​ക​ളി​ൽ ക്ഷീ​ണ​വും ശാ​രീ​രി​ക സ​മ്മ​ർ​ദ​വും ഉ​ണ്ടാ​ക്കു​മെ​ന്നും റ​മ​ദാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന​ടു​ത്ത് തു​ട​രും. എ​ന്നാ​ൽ, ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടും. നി​ല​വി​ലെ വേ​ന​ൽ​ക്കാ​ലം സെ​പ്റ്റം​ബ​ർ അ​വ​സാ​നം വ​രെ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainsummer heatkuwait
News Summary - kuwait-rain in the summer heat
Next Story