കുവൈത്തിന് പുരുഷ ഹാൻഡ്ബാൾ ലോക ചാമ്പ്യൻഷിപ് യോഗ്യത
text_fieldsകൊറിയക്കെതിരായ മaൽസരത്തിൽ കുവൈത്ത് താരത്തിന്റെ മുന്നേറ്റം
കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന ഐ.എച്ച്.എഫ് പുരുഷ ഹാൻഡ്ബാൾ ലോക ചാമ്പ്യൻഷിപ്പിലെ ഉജ്വല പ്രകടനത്തോടെ കുവൈത്ത് ജർമനിയിൽ നടക്കുന്ന ഐ.എച്ച്.എഫ് ലോകകപ്പിലേക്ക്. നിർണായക മത്സരത്തിൽ ദക്ഷിണ കൊറിയയെ 31-27 എന്ന സ്കോറിന് കുവൈത്ത് പരാജയപ്പെടുത്തി.
ഈ വിജയത്തോടെ കുവൈത്തിൽ നടക്കുന്ന 22ാമത് ഏഷ്യൻ പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലും കുവൈത്ത് ഇടം പിടിച്ചു. ശൈഖ് സാദ് അൽ അബ്ദുല്ല അൽ സാലിം അസ്സബാഹ് ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മെയിൻ റൗണ്ടിലെ ഗ്രൂപ്പ് എ അവസാന മത്സരത്തിൽ കൊറിയക്കെതിരെ മികച്ച പ്രകടനമാണ് കുവൈത്ത് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ 15-14 എന്ന നിലയിൽ പിന്നിലായിരുന്ന കുവൈത്ത് രണ്ടാം പകുതിയിൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു അർഹമായ വിജയം നേടി.
കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ജപ്പാൻ 30-29ന് ഇറാഖിനെ തോൽപിച്ചു. ഖത്തർ യു.എ.ഇയെ 25-20ന് പരാജയപ്പെടുത്തി.ഗ്രൂപ്പ് ബി മത്സരത്തിൽ സൗദി അറേബ്യ 23-21ന് ബഹ്റൈനെ പരാജയപ്പെടുത്തി. ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ കുവൈത്ത് ദേശീയ ടീം അംഗങ്ങൾക്ക് ബി.എൻ.കെ ഹോൾഡിങ് ഗ്രൂപ്പ് ചെയർമാൻ ബദർ നാസർ അൽ ഖറാഫി 2,000 കുവൈത്ത് ദീനാർ സമ്മാനം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

