Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് തുര്‍ക്കി...

കുവൈത്ത് തുര്‍ക്കി നിര്‍മിത ബൈറക്തർ ടി.ബി-2 ഡ്രോണുകൾ വാങ്ങുന്നു

text_fields
bookmark_border
Kuwait purchases Turkish made Bayraktar TB2 drones
cancel

കു​വൈ​ത്ത് സി​റ്റി: പ്ര​തി​രോ​ധം, നി​രീ​ക്ഷ​ണം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്ത് അ​ത്യാ​ധു​നി​ക സാ​യു​ധ ഡ്രോ​ണു​ക​ൾ വാ​ങ്ങു​ന്നു. ചെ​റു​വി​മാ​ന​ത്തി​ന്‍റെ വ​ലു​പ്പ​മു​ള്ള തു​ര്‍ക്കി നി​ര്‍മി​ത ബൈ​റ​ക്ത​ർ ടി.​ബി-2 ഡ്രോ​ണു​ക​ളാ​ണ് വാ​ങ്ങു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 370 മി​ല്യ​ൺ ഡോ​ള​റി​ന്റെ ആ​യു​ധ​ക​രാ​റി​ല്‍ തു​ർ​ക്കി പ്ര​തി​രോ​ധ സ്ഥാ​പ​ന​മാ​യ ബ​യ്‌​ക​റു​മാ​യി കു​വൈ​ത്ത് ധാ​ര​ണ ഒ​പ്പി​ട്ട​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

റി​മോ​ട്ട് നി​യ​ന്ത്രി​ത​മാ​യ ആ​ളി​ല്ലാ കോം​ബാ​റ്റ് ഏ​രി​യ​ൽ വെ​ഹി​ക്കി​ൾ ആ​ണ് ബൈ​റ​ക്ത​ർ ടി.​ബി-2. ലേ​സ​ര്‍ ബോം​ബു​ക​ൾ ഇ​തി​ല്‍ ഘ​ടി​പ്പി​ക്കാ​ന്‍ ക​ഴി​യും. ഗ്രൗ​ണ്ട് ക​ൺ​ട്രോ​ൾ സ്റ്റേ​ഷ​നി​ലെ എ​യ​ർ​ക്രൂ​വി​ന് വി​മാ​നം നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ക​ഴി​യും. സി​റി​യ, ലി​ബി​യ, അ​സ​ർ​ബൈ​ജാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ബൈ​റ​ക്ത​ർ ടി.​ബി-2 ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

ഇ​തോ​ടെ അ​ന്താ​രാ​ഷ്ട്ര ആ​വ​ശ്യം ഉ​യ​ർ​ന്നു. റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ​ത്തെ ത​ട​ഞ്ഞു​നി​ര്‍ത്താ​ന്‍ യു​ക്രെ​യ്‌​നെ പ്രാ​പ്ത​മാ​ക്കി​യ​തും തു​ര്‍ക്കി​യു​ടെ ആ​ളി​ല്ലാ​വി​മാ​ന​മാ​യ ടി.​ബി-2 ഡ്രോ​ണു​ക​ളാ​ണ്. എ​ത്ര ഡ്രോ​ണു​ക​ളാ​ണ് കു​വൈ​ത്ത് വാ​ങ്ങു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. നി​ല​വി​ല്‍ 24 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ബൈ​റ​ക്ത​ർ ടി.​ബി-2 ഡ്രോ​ണു​ക​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​താ​യി ബെ​യ്ക​ര്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dronesBayraktar TB2
News Summary - Kuwait purchases Turkish made Bayraktar TB2 drones
Next Story