കുവൈത്ത് പുൽപറ്റ പഞ്ചായത്ത് പ്രവാസിസംഗമം
text_fieldsഒ.പി.സത്താർ, നിയാസ്, അലി വെളംകുന്നൻ
കുവൈത്ത് സിറ്റി: പുൽപറ്റ പഞ്ചായത്തിലെ കുവൈത്ത് പ്രവാസി കൂട്ടായ്മയുടെ ഒത്തുചേരലും ജനറൽബോഡി യോഗവും അബ്ബാസിയയിൽ നടന്നു. പുൽപറ്റയിലെ കുവൈത്തിൽ ജോലിചെയ്യുന്ന പ്രവാസികളുടെ നന്മക്കും പുരോഗതിക്കും ഉന്നമനത്തിനും പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് പുൽപറ്റ അസോസിയേഷൻ ഓഫ് കുവൈത്ത്. ടി.പി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അലി വെള്ളംകുന്നൻ സ്വാഗത പ്രഭാഷണം നടത്തി. അബ്ദുൽസത്താർ, റയീസ്, നിയാസ്, അഷ്റഫ്, ജാസിം എന്നിവർ സംസാരിച്ചു. സമീർ തൃപ്പനച്ചി നന്ദി പറഞ്ഞു. 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും യോഗത്തിൽ നടന്നു.
പുതിയ ഭാരവാഹികൾ: സത്താർ ഒ.പി ക്ലാസിക് (പ്രസി), നിയാസ് പൂക്കൊളത്തൂർ (ജന.സെക്ര), അലി വെള്ളാരത്തൊടി കാരാപ്പറമ്പ്(ട്രഷ), സമീർ തൃപ്പനച്ചി, ടി.പി. ജാസിം(വൈ.പ്രസി), ഒ.പി. റയീസ്, അഷ്റഫ് മുത്തനൂർ (ജോ.സെക്ര), ടി.പി അബ്ദുറഹ്മാൻ, മുസ്തഫ ക്ലാസിക് (ഉപദേശകസമിതി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

