425 പേരുടെ താമസ വിലാസങ്ങൾ നീക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ
text_fieldsകുവൈത്ത് സിറ്റി: 425 പ്രവാസികളുടെ താമസ വിലാസങ്ങൾ രേഖകളിൽ നിന്ന് നീക്കി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി). കെട്ടിട ഉടമകൾ സമർപ്പിച്ച വിവരങ്ങൾ, വിലാസങ്ങൾ രജിസ്റ്റർ ചെയ്തിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ എന്നിവയെ തുടർന്നാണ് നടപടി. ഇവരുടെ വിവരങ്ങൾ ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അൽ യൗമിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിലാസം നീക്കപ്പെട്ടവർ പുതിയ താമസസ്ഥലത്തിന്റെ വിലാസം 30 ദിവസത്തിനുള്ളിൽ പുതുക്കാൻ പാസി ആവശ്യപ്പെട്ടു.
ആവശ്യമായ രേഖകൾ സമർപ്പിച്ച് ഏകീകൃത സർക്കാർ ഇലക്ട്രോണിക് സേവന ആപ്ലിക്കേഷനായ 'സഹൽ' വഴി പുതിയ വിലാസം രജിസ്റ്റർ ചെയ്യാനും വിവരങ്ങൾ പുതുക്കാനും കഴിയും.
നിശ്ചിത കാലയളവിനുള്ളിൽ പുതിയ വിലാസം രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് പിഴ നടപടികൾക്ക് കാരണമായേക്കാമെന്ന് പാസി മുന്നറിയിപ്പ് നൽകി. ഈ നിയമലംഘനത്തിന് 100 ദീനാർ വരെ പിഴ ചുമത്തുമെന്നും, ഉൾപ്പെട്ടവരുടെ എണ്ണത്തിനനുസരിച്ച് പിഴത്തുക വർധിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

